Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
മരട്: കൊച്ചി--ധനുഷ്കോടി ദേശീയപാതയിലെ അപകടക്കവലയായി മാറിയ കാളാത്ര ജങ്ഷൻ അപകടരഹിതമാക്കാൻ നടപടി അഭ്യർഥിച്ചുകൊണ്ട് മരട് നന്ദനം ചാരിറ്റബിൾ സൊസൈറ്റി സ്ഥലം എം.എൽ.എ എം. സ്വരാജിനും നഗരസഭ അധികൃതർക്കും . ദേശീയ പാതയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വീതി കുറഞ്ഞ ഗാന്ധിസ്ക്വയർ- കുണ്ടന്നൂർ റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. കാളാത്ര ജങ്ഷനിൽ വന്നുചേരുന്ന ടി.കെ.എസ് റോഡിൽനിന്നുള്ള കാഴ്ച മറക്കും വിധം സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ്. റോഡിലേക്ക് വളർന്നുനിൽക്കുന്ന തണൽമരം മുറിച്ചുമാറ്റി ബസ് ബേ നിർമിക്കുക, മുഴുസമയ ട്രാഫിക് വാർഡനെ നിയോഗിക്കുക, റോഡ് കുറുകെ കടക്കാൻ സീബ്രാലൈൻ സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.എൽ.എയും നഗരസഭ അധികൃതരും ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story