Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാധ്യമ സ്വാതന്ത്ര്യം:...

മാധ്യമ സ്വാതന്ത്ര്യം: സെമിനാർ നടത്തി

text_fields
bookmark_border
മട്ടാഞ്ചേരി: സ്വൻ ആഴ്ച പത്രത്തി​െൻറ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് 'മാധ്യമ സ്വാതന്ത്ര്യം' വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ചുള്ളിക്കൽ ആങ്കർ ഹൗസിൽ നടന്ന സെമിനാർ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, സാഹിത്യകാരൻ എൻ.കെ.എ. ലത്തീഫ്, മാധ്യമപ്രവർത്തകരായ കുഞ്ഞുമോൻ അരൂർ, നിസാർ മാമു, അധ്യാപകൻ സുധീഷ് ഷേണായ് എന്നിവർ വിഷയാവതരണം നടത്തി. മേരി ദാസ് മോഡറേറ്ററായിരുന്നു. സജീദ് ഖാൻ പനവേലിൽ, ശ്യാമള ശ്രീധര പ്രഭു, സീനത്ത് റഷീദ്, ബിന്ദു ലെവിൻ, ഷീബലാൽ എന്നിവർ സംബന്ധിച്ചു. മലമ്പാമ്പിനെ പിടികൂടി മട്ടാഞ്ചേരി: വീട്ടുമുറ്റത്തെ നൈലോൺ വലയിൽ പന്ത്രണ്ടടി നീളം വരുന്ന മലമ്പാമ്പ് കുടുങ്ങി. മട്ടാഞ്ചേരി പാണ്ടിക്കുടിയിൽ താമസിക്കുന്ന വിൽഫ്രഡ് ഡിക്കോത്തയുടെ വീട്ടുവളപ്പിലാണ് കാക്കകൾ കയറാതിരിക്കാൻ കെട്ടിവെച്ചിരുന്ന നൈലോൺ വലയിൽ പാമ്പ് കുടുങ്ങിയത്. സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് പാമ്പ് കയറിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി കോടനാേട്ടക്ക് പാമ്പിനെ കൊണ്ടുപോയി.
Show Full Article
TAGS:LOCAL NEWS 
Next Story