Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌കൂൾ വാഹനങ്ങളിൽ...

സ്‌കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധന; മദ്യപിച്ച് വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ അറസ്‌റ്റിൽ

text_fields
bookmark_border
ആലുവ: സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് നഗരത്തിൽ പൊലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ കുടുങ്ങി. ആലുവ പമ്പ് കവലയിലെ സ്വകാര്യ സ്‌കൂളിലെ ബസി‍​െൻറ ഡ്രൈവർ രാജേഷ്, പറവൂർ കവല ഭാഗത്തെ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർ രാജൻ എന്നിവരെയാണ് പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ അറസ്‌റ്റ് ചെയ്തത്. റൂറൽ എസ്.പി എ.വി. ജോർജി​െൻറ നേതൃത്വത്തിൽ നഗരത്തി‍​െൻറ വിവിധ ഭാഗങ്ങളിലും സ്കൂൾ പരിസരങ്ങളിലും നടന്ന പരിശോധനയിൽ പ്രിൻസിപ്പൽ എസ്.ഐക്ക് പുറമെ ട്രാഫിക് എസ്.ഐമാരായ മുഹമ്മദ് ബഷീർ, കെ.ടി.എം കബീർ, സ്പൈഡർ എസ്.ഐ ഹമീദ് എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുവരെ നടന്ന പരിശോധനയിൽ 182 വാഹനങ്ങളാണ് പരിശോധിച്ചത്. അറസ്‌റ്റിലായവരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ ആർ.ടി.ഒ ക്ക് നിർദേശം നൽകുമെന്ന് പ്രിൻസിപ്പൽ എസ്.ഐ പറഞ്ഞു. ഈസ്‌റ്റ് പൊലീസ്, ട്രാഫിക് പൊലീസ്, സ്പൈഡർ പൊലീസ്, കൺട്രോൾ റൂം യൂനിറ്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story