Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഔദ്യോഗിക പദവി...

ഔദ്യോഗിക പദവി ദുരുപയോഗം: ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് കോടതി

text_fields
bookmark_border
മൂവാറ്റുപുഴ: കോട്ടപ്പടി ഫൈവ് സ്റ്റാർ പ്ലൈവുഡ് കമ്പനിക്കു വേണ്ടി ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത മൂവാറ്റുപുഴ മുൻ ആർ.ഡി.ഒ, പെരിയാർവാലി ഇറിഗേഷൻ സബ് ഡിവിഷനൽ എൻജിനീയർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ഡോ. ബി. കലാംപാഷ ഉത്തരവിട്ടു. കമ്പനിയുടെ പ്രവർത്തനംമൂലം പൊതുശല്യം, മലിനീകരണം, പുറമ്പോക്ക് ഭൂമി കൈേയറ്റം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് കോതമംഗലം തൃക്കാരിയൂർ തിരുമലയിൽ പൗലോസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കമ്പനിയുടെ മുൻ ഉടമ ജോർജ് മാത്യു, ഇപ്പോഴത്തെ ഉടമകളായ ഹമീദ്, ഹമീദി​െൻറ ഭാര്യ മിസിരി എന്നിവരുടെ പേരിലും കേസെടുക്കും. നിയമപ്രകാരം അനുവദിച്ച സ്ഥലത്തല്ല കമ്പനി സ്ഥാപിച്ചിരിക്കുന്നതെന്നും പുറമ്പോക്ക് ഭൂമിയിൽ ആണെന്നും ഇതിലൂടെ കമ്പനി ഉടമസ്ഥർക്ക് അനധികൃതമായ സാമ്പത്തിക നേട്ടം ഉണ്ടാക്കുവാൻ കഴിെഞ്ഞന്ന ഹരജിക്കാര‍​െൻറ ആരോപണത്തിന് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധനം എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉത്തരവായത്. നേരേത്ത വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് ജൂൺ 20ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലൻസ് അന്വേഷണത്തെത്തുടർന്ന് കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാനുള്ള നടപടികൾ സ്വീകരിച്ചതായുള്ള റിപ്പോർട്ടാണ് ഫയൽ ചെയ്തത്. അതേസമയം റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കേസെടുക്കാൻ ശിപാർശ ചെയ്തിരുന്നില്ല. തുടർന്ന് അന്വേഷണ റിപ്പോർട്ടിനെതിരെ ഹരജിക്കാരൻ പൗലോസ് ആക്ഷേപം ഫയൽ ചെയ്തു. വിശദമായ വാദം കേട്ട കോടതി, കേസിലെ പ്രതികൾ അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തതായി പ്രഥമ ദൃഷ്്ട്യാ വിലയിരുത്തിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്. കേസിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, എൻവയൺമ​െൻറ് എൻജിനീയർ, ഡി.എം.ഒ, താലൂക്ക് സർവേയർ എന്നിവരെ കക്ഷി ചേർത്തിരുന്നുവെങ്കിലും അവർക്കെതിരെ തെളിവില്ലാത്തതിനാൽ അന്വേഷണം നടത്തേണ്ടെന്നും കോടതി ഉത്തരവിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story