Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനമോഷ്​ടാവ്​...

വാഹനമോഷ്​ടാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: വാഹന മോഷ്ടാവിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ കുന്നത്തേരിയിൽ വാടകക്ക്് താമസിക്കുന്ന ഹരിപ്പാട് സ്വദേശി ഉണ്ണികൃഷ്ണനാണ് (26) അറസ്റ്റിലായത്. പാലാരിവട്ടം വെണ്ണലയിൽ താമസിക്കുന്ന ആളുടെ സ്വിഫ്റ്റ് കാർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പൊക്കാളം ക്ഷേത്രമൈതാനത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ഇയാൾ അപഹരിച്ചത്. മുമ്പും നിരവധി വാഹനമോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ. കെ.ജി. വിപിൻകുമാർ, എ.എസ്.െഎ. സജയൻ കുട്ടപ്പൻ, സീനിയർ സി.പി.ഒ കൃഷ്ണകുമാർ, സി.പി.ഒമാരായ സുധീർ, എ.പി. മാഹിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story