Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശബരിമല, മാളികപ്പുറം...

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനം: ഹൈകോടതി അമിക്കസ് ​ക്യൂറിയെ നിയമിച്ചു

text_fields
bookmark_border
കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിൽ അബ്രാഹ്മണരെയും പരിഗണിക്കണമെന്ന ഹരജിയിൽ ഹൈകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഇവിടങ്ങളിലേക്ക് മലയാളി ബ്രാഹ്മണരിൽനിന്നുമാത്രം അപേക്ഷ ക്ഷണിച്ചതിനെതിരെ ഇൗഴവ സമുദായാംഗമായ കോട്ടയം മൂലവട്ടം സ്വദേശി വിഷ്‌ണു നാരായണൻ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ച് ഉത്തരവിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പഠനം നടത്തി കോടതിയെ സഹായിക്കാനാണ് അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. സുപ്രീംകോടതി ഉത്തരവും സർക്കാർ നിർദേശവും മറികടന്ന് മലയാളി ബ്രാഹ്മണരിൽനിന്നുമാത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹരജി. ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനത്തിനുള്ള യോഗ്യത തനിക്കുണ്ട്. 2002ലെ ആദിത്യൻ കേസിൽ പൂജാരിമാരുടെയും ശാന്തിക്കാരുടെയും നിയമനങ്ങളിൽ ജാതി, കുലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവുണ്ട്. ഇതനുസരിച്ച് ജാതി, കുലം എന്നീ വേർതിരിവില്ലാതെ ശാന്തി നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചതായി ദേവസ്വം സെക്രട്ടറി 2014ൽ ദേവസ്വം ബോർഡുകളിലെ കമീഷണർമാർക്ക് കത്ത് നൽകിയിരുന്നു. മലയാളി ബ്രാഹ്മണരിൽ നിന്നുമാത്രം അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം റദ്ദാക്കണമെന്നും മേൽശാന്തി നിയമനത്തിന് സമർപ്പിച്ച ത​െൻറ അപേക്ഷ പരിഗണിക്കാൻ നിർദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഇക്കാര്യത്തിൽ കോടതി സർക്കാറി​െൻറയും തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറയും വിശദീകരണം തേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story