Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇങ്ങനെയും ഒരമ്മ...

'ഇങ്ങനെയും ഒരമ്മ' ​ഹ്രസ്വചിത്രം പുറത്തിറക്കി

text_fields
bookmark_border
കൊച്ചി: കുട്ടികള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ലൈംഗിക ചൂഷണങ്ങള്‍ പ്രമേയമാക്കിയ 'ഇങ്ങനെയും ഒരമ്മ' ഹ്രസ്വചിത്രം പുറത്തിറക്കി. സ്വന്തം മക​െൻറ സ്വഭാവ വൈകൃതങ്ങള്‍ മൂലം അമ്മ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമെന്ന് സംവിധായകന്‍ നെസര്‍ അഷ്റഫ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ചിത്രം യു ട്യൂബില്‍ റിലീസ് ചെയ്തു. ജെയ്നി ടിജുവി​െൻറ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയത് ഡിനു ഡെന്നീസ് ആണ്. ആല്‍ഫ സിനിമാസ് ആൻഡ് പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ ഹസീന നെസര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതസംവിധാനം വിശ്വജിത്ത്, ഛായഗ്രഹണം സുധീര്‍ ബാബു. നടി മായാ രാജേഷ് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജെയ്നി ടിജു, ഡിസ്നി ജയിംസ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story