Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീപ്പിൾസ് ഫൗണ്ടേഷൻ...

പീപ്പിൾസ് ഫൗണ്ടേഷൻ സ്കോളർഷിപ്പും സഹായ വിതരണവും ഇന്ന്

text_fields
bookmark_border
എടവനക്കാട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹികസേവന സ്ഥാപനമായ പീപ്പിൾസ് ഫൗണ്ടേഷ‍​െൻറ സഹായ വിതരണോദ്ഘാടനം ബുധനാഴ്ച പ്രഫ. കെ.വി. തോമസ് എം.പി നിർവഹിക്കും. വൈകീട്ട് 4.30ന് തെക്കൻ മാലിപ്പുറം സ്മാർട്ട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷ‍​െൻറ മേഖലതല വിദ്യാഭ്യാസ സ്കോളർഷിപ്പും തൊഴിൽ സഹായ വിതരണവും നടക്കും. ചെയർമാൻ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിക്കും. സിപ്പി പള്ളിപ്പുറം, സോന ജയരാജ്, എം.കെ. അബൂബക്കർ ഫാറൂഖി, എം. മുഹമ്മദ് ഉമർ എന്നിവർ പങ്കെടുക്കും. രാത്രി ബസ് സർവിസ് മുടക്കുന്നത് പതിവാകുന്നു എടവനക്കാട്: വൈപ്പിനിൽ രാത്രി സ്വകാര്യബസുകൾ ട്രിപ് മുടക്കുന്നതുമൂലം ജനം ദുരിതത്തിലാകുന്നു. രാത്രി എട്ടിനുശേഷം പറവൂരിൽനിന്നുള്ള സ്വകാര്യ ബസുകൾ സർവിസ് മുടക്കുന്നതുമൂലം ദൂരദിക്കുകളിൽനിന്ന് ജോലി കഴിഞ്ഞെത്തുന്നവർ വീടെത്താൻ കഷ്ടപ്പെടുകയാണ്. രാത്രി എട്ടിനുശേഷം പറവൂരിൽ എത്തുന്ന യാത്രക്കാർ ഓട്ടോയെയും ടാക്സിെയയും ആശ്രയിക്കേണ്ട അവസ്ഥയാണ്. നിരവധി പരാതി സമർപ്പിച്ചെങ്കിലും നടപടിയില്ല. അധികൃതർ പരിശോധന നടത്തി വീഴ്ച വരുത്തുന്ന ബസുകളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് എടവനക്കാട് െറസിഡൻറ്സ് അസോസിയേഷൻ അെപക്സ് കൗൺസിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story