Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​ത്രീജനങ്ങൾ...

സ്​ത്രീജനങ്ങൾ ദീപങ്ങളാകുക^ ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി

text_fields
bookmark_border
സ്ത്രീജനങ്ങൾ ദീപങ്ങളാകുക- ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി കൊച്ചി: സ്ത്രീജനങ്ങൾ വരുംതലമുറക്ക് ദീപങ്ങളാകണമെന്ന് കെ.സി.ബി.സി വിമൻസ് കമീഷൻ ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി പറഞ്ഞു. കെ.സി.ബി.സി വിമൻസ് കമീഷൻ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറി ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു. സി.ബി.സി.ഐ സെക്രട്ടറി സിസ്റ്റർ ടെലിഷ നടുകുടിയിൽ എസ്.ഡി മുഖ്യപ്രഭാഷണം നടത്തി. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, വിമൻസ് കമീഷൻ ജോയൻറ് സെക്രട്ടറി ഡോ. ജിബി ഗീവർഗിസ്, സ്പിരിച്വൽ ഡയറക്ടർ ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ, അൽഫോൻസ, ആനി ജോസഫ് എന്നിവർ സംസാരിച്ചു. സി.ബി.സി.ഐ വിമൻസ് കമീഷൻ ദേശീയ അവാർഡ് ജേതാക്കളായ ഡോ. റോസക്കുട്ടി അബ്രാഹം, ജെയിൻ ആൻസിൽ എന്നിവർക്കും രൂപതകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കും സ്വീകരണവും അനുമോദനവും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story