Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനധികൃത കടകൾ...

അനധികൃത കടകൾ പൊളിച്ചുനീക്കാൻ തുടങ്ങി

text_fields
bookmark_border
ചോറ്റാനിക്കര:- കോട്ടയത്തു പാറ, കുരീക്കാട്, ചോറ്റാനിക്കര പ്രദേശങ്ങളിൽ പൊതുമരാമത്ത്, പ്രധാന പാതയോരങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ പൊളിച്ചു നീക്കാൻ തുടങ്ങി. ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുള്ളയുടെ നിർദേശത്തെ തുടർന്ന് സ്ക്വാഡ് പരിശോധനകൾക്ക് ശേഷമാണ് പൊളിച്ചു നീക്കൽ നടപടി ആരംഭിച്ചത്. കുരീക്കാട് ഭാഗത്ത് പ്രവർത്തിക്കാതെ കിടന്ന പതിനഞ്ചോളം കടകൾ പൊളിച്ചു നീക്കി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന രണ്ടു ബേക്കറികളും ഹോട്ടലും അടപ്പിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന കടകളെല്ലാം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ജില്ല ഹെൽത്ത് ഓഫീസർ പി.എൻ. ശ്രീനിവാസ‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പൊളിച്ചുനീക്കൽ നടപടിക്ക് നേതൃത്വം നൽകിയത്. സിവിൽ സപ്ലൈസ് ഇൻസ്പെക്ടർ ബി. അനിൽ കുമാർ, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥൻ അക്ഷയ വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ശീലൻ, ബേബി എന്നിവരും പഞ്ചായത്തധികൃതരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story