Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുലാം ഒമ്പത് ഉത്സവം...

തുലാം ഒമ്പത് ഉത്സവം ഇന്ന്

text_fields
bookmark_border
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ തുലാം ഒമ്പത് ഉത്സവം ബുധനാഴ്ച. ക്ഷേത്രം 2009 ൽ അഗ്നിക്കിരയായ സംഭവത്തെ അനുസ്മരിച്ചാണ് ഉത്സവം നടത്തുന്നത്. രാവിലെ എട്ടിന് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തോടെ അഞ്ചാനപ്പുറത്ത് കാഴ്ചശീവേലി. വൈകീട്ട് മൂന്നിന് ചോറ്റാനിക്കര സുഭാഷ് മാരാരുടെ പഞ്ചവാദ്യമേളത്തോടെ കനറ ബാങ്ക് പരിസരത്തു നിന്നും കർപ്പൂരം എഴുന്നള്ളിപ്പ്. ദീപാരാധന സമയം ക്ഷേത്രത്തി​െൻറ പ്രദക്ഷിണവഴികളിൽ ഉൾപ്പെടെ കർപ്പൂരം കത്തിക്കലും ദീപകാഴ്ചയും. 6.30ന് ആതിര വർമ,അശ്വതി വർമ്മ എന്നിവരുടെ അഷ്ടപദി, ഏഴിന് ഇരട്ടതായമ്പക, 7.30 ന് സന്താനഗോപാലം കളിയും വിളക്കിനെഴുന്നള്ളിപ്പും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story