Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആശുപത്രിക്കവലയിൽ ടൈൽ...

ആശുപത്രിക്കവലയിൽ ടൈൽ വിരിച്ചത് അശാസ്ത്രീയമെന്ന്​ ആക്ഷേപം

text_fields
bookmark_border
ആലുവ: ആശുപത്രിക്കവലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കോൺക്രീറ്റ് കട്ട വിരിച്ചത് അശാസ്ത്രീയമെന്ന് ആക്ഷേപം. കൊടുംവളവുള്ള ഭാഗത്ത് ആവശ്യത്തിന് ചരിവ് ഇല്ലാതെ റോ‌ഡ് ഉയർത്തി കോൺക്രീറ്റ് കട്ട വിരിച്ചത് അപകടങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കരാറുകൾ എളുപ്പത്തിൽ പണി അവസാനിപ്പിക്കാനാണ് ചരിവ് ഒഴിവാക്കിയതെന്നാണ് പരാതി. പവർ ഹൗസ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും കുന്നത്തേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും സംഗമിക്കുന്നതാണ് ആശുപത്രിക്കവല. ഇവിടെനിന്നുള്ള വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് പോകാൻ യു ടേൺ എടുക്കണം. ആലുവയിലേക്ക് വരുന്ന എല്ലാ ബസും ആലുവയിൽനിന്ന് എറണാകുളം, പറവൂർ, അങ്കമാലി ഭാഗത്തേക്ക് പോകേണ്ട ബസുകളും ഇതുവഴിയാണ് പോകേണ്ടത്. സദാസമയവും തിരക്കേറിയ ഭാഗമാണ്. ആലുവയിൽനിന്ന് പോകുന്ന ബസുകൾ അമിതവേഗത്തിൽ വളവ് തിരിയുമ്പോൾ അപകടസാധ്യത ഏറെയാണ്. നിർമാണം കഴിഞ്ഞ് ദിവസങ്ങളായിട്ടും കട്ടകൾ വിരിക്കാൻ ഉപയോഗിച്ച മെറ്റൽപൊടി നീക്കാത്തത് പരിസരത്തെ കച്ചവടക്കാരെയും വാഹനയാത്രികരെയുമെല്ലാം പ്രതികൂലമായി ബാധിക്കുകയാണ്. ഓരോ വാഹനം പോകുമ്പോഴും പൊടി പറക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story