Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാര്‍ഷികവിള...

കാര്‍ഷികവിള പരിരക്ഷിക്കാൻ ആരോഗ്യകേന്ദ്രം പദ്ധതി

text_fields
bookmark_border
ആലുവ: കാര്‍ഷികവിളകളുടെ ആരോഗ്യ പരിരക്ഷക്ക് വിള ആരോഗ്യകേന്ദ്രം പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനത്ത് ആദ്യമായി ചൂര്‍ണിക്കര പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കീടനാശിനികളുെടയും കുമിള്‍നാശിനികളുെടയും അനിയന്ത്രിതവും അശാസ്ത്രീയവുമായ ഉപയോഗം കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. അനിയന്ത്രിത മരുന്നുപ്രയോഗം വിളകള്‍ക്കും മനുഷ്യര്‍ക്കും ഹാനികരമാകുന്നുണ്ടെന്ന തിരിച്ചറിവിലാണ് ഈ ആശയം പ്രാവര്‍ത്തികമാക്കുന്നത്. വിളകള്‍ക്കുള്ള കീടരോഗബാധ കൃഷി ഓഫിസര്‍ നേരിട്ടെത്തി ശാസ്ത്രീയമായി നിര്‍ണയം നടത്തിയശേഷം അവക്കാവശ്യമായ അളവിെല മരുന്ന് കീടനാശിനിയും സൂഷ്മമൂലകങ്ങളും കൃഷിഭവനില്‍നിന്നുതന്നെ സൗജന്യമായി നല്‍കുന്നു. മൃഗപരിപാലനത്തിനും മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളുടെ അതേ മാതൃകയിലാണ് വിള ആരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുക. ബുധനാഴ്ചകളിലാണ് പഞ്ചായത്തിലെ കൃഷിഭവനില്‍ പ്രാഥമിക വിള ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുക. ഇവിടെനിന്ന് ലഭിക്കുന്ന മരുന്ന് കര്‍ഷകര്‍ക്ക് സ്വന്തം നിലയില്‍ തളിക്കാവുന്നതാണ്. തളിക്കാന്‍ സൗകര്യമില്ലാത്ത കര്‍ഷകര്‍ക്ക് മരുന്ന് തളിച്ചുകൊടുക്കുന്നതിന് ചൂര്‍ണിക്കര കര്‍ഷക കര്‍മസേന എന്ന പേരില്‍ യുവാക്കളുടെ കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. ഇവര്‍ക്ക് തളിക്കൂലി മാത്രം കര്‍ഷകര്‍ നല്‍കിയാല്‍ മതി. കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും നേരിട്ട് സംവദിക്കുന്നതുമൂലം ശാസ്ത്രീയ വിള സംരക്ഷണത്തി​െൻറ സമ്പൂര്‍ണ വിവരം കര്‍ഷകരിലേക്ക് പകരാന്‍ സാധിക്കും. ഈ പദ്ധതി പരിസ്ഥിതി സൗഹാര്‍ദവും ചെലവ് കുറഞ്ഞതുമാണെന്ന് ചൂര്‍ണിക്കര പഞ്ചായത്ത് കൃഷി ഓഫിസര്‍ ജോണ്‍ ഷെറി പറഞ്ഞു. ഇപ്പോള്‍ കീടനാശിനി വാങ്ങുന്നതിന് അളവോ നിയന്ത്രണമോ ഇല്ലാത്തതിനാല്‍ അവ യഥേഷ്ടം വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. കീടരോഗ ബാധയുടെ ലക്ഷണങ്ങള്‍ കൃത്യമായി തിരിച്ചറിയാതെ വാങ്ങുന്ന കീടനാശിനി പിന്നീട് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ചെറിയ അളവില്‍ കീടനാശിനി വേണ്ട വിളക്ക് കൂടുതല്‍ കീടനാശിനി വാങ്ങുന്നതും പിന്നീടത് ഉപയോഗശൂന്യമായി പോകുന്നതും സാധാരണയായി കണ്ടുവരാറുണ്ട്. ഇവ പരിസര മലിനീകരണത്തിനും കുടിവെള്ള േസ്രാതസ്സുകളുടെ മലിനീകരണത്തിനും കാരണമാകുന്നു. വിള ആരോഗ്യകേന്ദ്രത്തില്‍നിന്ന് കൃത്യമായ അളവിെല കീടനാശിനിയാണ് നല്‍കുന്നത്. അതിനാല്‍ ഉപയോഗിച്ചശേഷം ബാക്കി വരുന്ന കീടനാശിനി മലിനീകരണമുണ്ടാക്കുമെന്ന ഭയം കര്‍ഷകര്‍ക്ക് വേണ്ട. കൃഷിമേഖലയില്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിർദേശത്തെത്തുടര്‍ന്നാണ് പ്രാഥമിക വിള ആരോഗ്യകേന്ദ്രം പദ്ധതി നടപ്പാക്കുന്നതെന്ന് ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച് ജില്ല ആസൂത്രണ വിഭാഗം പരിശോധിച്ചശേഷമാണ് നൂതന പദ്ധതിയായി സംസ്ഥാനതല കോഒാഡിനേഷന്‍ സമിതിയുടെ ശിപാര്‍ശ ഇതിന് ലഭിച്ചത്. 30 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്തിലെ കൃഷിഭവന് മുകളിലെ നിലയില്‍ പുതിയ കെട്ടിടം നിര്‍മിച്ച് മണ്ണ് പരിശോധന ലാബ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും മരുന്നുകള്‍ക്കുമായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story