Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ വ്യത്യസ്​ത...

കൊച്ചിയിൽ വ്യത്യസ്​ത അപകടങ്ങളിലായി മൂന്ന് മരണം

text_fields
bookmark_border
കൊച്ചി: കൊച്ചിയിൽ വിവിധയിടങ്ങളിലുണ്ടായ ബൈക്ക് അപകടങ്ങളിൽ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. സൂപ്പർ ബൈക്കുകൾ കൂട്ടിയിടിച്ചാണ് എൻജിനീയറിങ് വിദ്യാർഥി മരിച്ചത്. എൻജിനീയറിങ് വിദ്യാർഥി വൈറ്റില പുന്നുരുന്നി പി.സി േക്രാസ് റോഡ് കരുവേലിൽ അഡ്വ. ജമാലുദ്ദീ​െൻറ മകൻ മുഹമ്മദ് സാജിൻ (22), വൈപ്പിൻ മുരുക്കുംപാടം പഴമയിൽ പരേതനായ മണിയുടെ മകൻ മിഥിൻ(19), ചെങ്ങമനാട് പുതുവാശ്ശേരി പനയക്കടവ് കോടോപ്പിള്ളി (പാണ്ട്യാലപറമ്പ്) പരേതനായ ഹുസൈ​െൻറ മകൻ സിദ്ദീഖ് (55) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ11.30ന് പാലാരിവട്ടം മേൽപാലത്തിലുണ്ടായ അപകടത്തിലാണ് മുഹമ്മദ് സജിൻ മരിച്ചത്. വൈറ്റിലയിൽനിന്നും സൂപ്പർ ബൈക്കുകളിൽ ഇടപ്പള്ളിക്ക് വരുകയായിരുന്ന സജിനും എറണാകുളം കാവിലമ്പള്ളി രാജഗോപാലി​െൻറ മകൻ ജിതിൻ രാജും(27) കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ കോർത്ത് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ സാജിൻ ഡിവൈഡറിൽ തലയടിച്ച് വീഴുകയായിരുന്നു. ഇരുവരെയും എറണാകുളം മെഡിക്കൽ സ​െൻറർ ആശുപത്രിയിലെത്തിച്ചെങ്കിലും സാജിൻ മരിച്ചു. മുഖത്തിനും കൈകൾക്കും പരിക്കേറ്റ ജിതിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. എടത്തല കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ് സാജിൻ. ഖബറടക്കം പുന്നുരുന്നി ജുമുഅ മസ്ജിദിൽ രാത്രി എട്ടിന് നടത്തി. മാതാവ്: സുനിത. സഹോദരൻ മുഹമ്മദ് സമീൻ(വിദ്യാർഥി). സഹോദര​െൻറ മകൻ അനൂപിന് വിവാഹ വസ്ത്രം വാങ്ങാൻ ബൈക്കിലെത്തിയപ്പോൾ എറണാകുളം കച്ചേരിപ്പടിയിൽ ഉണ്ടായ അപകടത്തിലാണ് സിദ്ദീഖ് മരിച്ചത്. അനൂപിനൊപ്പം ബൈക്കിന് പിന്നിൽ സഞ്ചരിക്കുമ്പോൾ ഞായറാഴ്ച ഉച്ചക്ക് 2.20നായിരുന്നു അപകടം. മുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് വലത്തോട്ട് തിരിയാൻ നിർത്തിയതോടെ ബൈക്ക് പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു അതേ കാറിൽ ഇരുവരെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും സിദ്ദീഖ് മരിച്ചു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക്ശേഷം പനയക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കുന്നുകര ചാലക്ക കളത്തിപ്പറമ്പിൽ കുടുംബാംഗം സാജിതയാണ് ഭാര്യ. മക്കളില്ല. അനൂപി​െൻറ പരിക്ക് സാരമുള്ളതല്ല. നവംബർ 12നാണ് അനൂപി​െൻറ വിവാഹം. സുഹൃത്തിനെ കാണാൻ പോകുന്ന വഴി പകൽ പതിനൊന്നിനാണ് വടുതല പെേട്രാൾ പമ്പിന് സമീപം ബൈക്ക് തെന്നിമറിഞ്ഞാണ് മിഥിൻ(18) മരിച്ചത്. കൂടെയുണ്ടായിരുന്ന അഭിജിത്തി​െൻറ കൈക്ക് പരിക്കേറ്റു. ഓട്ടോമൊബൈൽ ടെക്നോളജി പഠിച്ചിറങ്ങിയ മിഥിൻ വൈറ്റിലയിൽ ഒരു സ്ഥാപനത്തിൽ െട്രയ്നിയാണ്. മൃതദേഹം ആസ്റ്റർ മെഡ്സിറ്റി മോർച്ചറിയിൽ. അമ്മ: ശോഭ. സഹോദരങ്ങൾ: മിഥുൻ, മീനു. സംസ്കാരം തിങ്കളാഴ്ച 12ന്.
Show Full Article
TAGS:LOCAL NEWS 
Next Story