Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം നോർത്ത്​...

സി.പി.എം നോർത്ത്​ ലോക്കൽ സമ്മേളനത്തിൽ വെട്ടിനിരത്തൽ

text_fields
bookmark_border
കൊച്ചി: സി.പി.എം എറണാകുളം നോർത്ത് ലോക്കൽ സമ്മേളനത്തിൽ വെട്ടിനിരത്തൽ. മുമ്പ് ലോക്കൽ സെക്രട്ടറിയും എൻ.ജി.ഒ യൂനിയൻ േനതാവുമായിരുന്ന മോഹനൻ അടക്കം ആറുപേരെയാണ് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെ പുറത്തുനിർത്തിയത്. പുറത്തായവരെല്ലാം പ്രദേശത്ത് ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നവരും പ്രവർത്തനപാരമ്പര്യവും ജനപിന്തുണയും ഉള്ളവരുമാണ്. മോഹനനെ കൂടാതെ കർഷകസംഘം േനതാവ് പൗലോസ്, അബ്ദുൽ അസീസ്, പി.ഡി. വർഗീസ്, ജോൺ ജോസഫ് എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ഇവരിൽ പലരും മത്സരത്തിന് മുതിർന്നെങ്കിലും നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി പിന്തിരിപ്പിക്കുകയായിരുന്നു. ലോക്കൽ കമ്മിറ്റിക്കുകീഴിലെ പല ബ്രാഞ്ചിലും സമ്മേളനം കടുത്ത വിഭാഗീയതക്ക് വഴിവെച്ചിരുന്നു. പരമാര ബ്രാഞ്ച് സമ്മേളനം തർക്കത്തെത്തുടർന്ന് നിർത്തിവെക്കുകയും ചെയ്തു. നിർത്തിവെച്ച ബ്രാഞ്ച് സമ്മേളനവും ലോക്കൽ സമ്മേളനം നടക്കുന്ന ദിവസംതന്നെയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇവിടെനിന്നുള്ള ആർക്കും ലോക്കൽ സമ്മേളനത്തിൽ പെങ്കടുക്കാൻ അവസരം ലഭിച്ചില്ല. ലോക്കൽ സമ്മേളനത്തിൽ പെങ്കടുക്കാൻ പരാതിയുമായി എത്തിയ ഇവിടെനിന്നുള്ള നേതാക്കളോട് ബ്രാഞ്ച് സേമ്മളനത്തിൽ പെങ്കടുക്കാനായിരുന്നു നേതാക്കളുടെ മറുപടി. ലോയേഴ്സ് യൂനിയൻ ഹാളിലായിരുന്നു സേമ്മളനം. രണ്ടാം തവണയും റൂസ്ബെൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സമാപന പൊതുസമ്മേളനം തിങ്കളാഴ്ച നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story