Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുനിസിപ്പല്‍ പാര്‍ക്ക് ...

മുനിസിപ്പല്‍ പാര്‍ക്ക് ഇരുട്ടില്‍; ചൂട്ടുകറ്റ കത്തിച്ച് പ്രതിഷേധം

text_fields
bookmark_border
കാക്കനാട്: നഗരസഭയുടെ സായാഹ്ന പാര്‍ക്കിലെ ഹൈമാസ്റ്റ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താതെ പ്രവര്‍ത്തനരഹിതമായതോടെ സാമൂഹികവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയകളുടെയും താവളമായി. ഹൈമാസ്റ്റ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായി മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. നഗരസഭ പാര്‍ക്കിന് മുന്നില്‍ ഓല ചൂട്ടുകറ്റയും പാര്‍ക്കിനകത്ത് മെഴുകുതിരികള്‍ കത്തിച്ചുമായിരുന്നു പ്രതിഷേധം. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പാര്‍ക്കില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്. കേടായതോടെ കുട്ടികളുമൊത്ത് കുടുംബങ്ങള്‍ വരുന്നില്ല. ഇതോടെയാണ് പാര്‍ക്ക് സാമൂഹികവിരുദ്ധര്‍ താവളമാക്കിയതെന്ന് നേതാക്കള്‍ ആരോപിച്ചു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡൻറ് പി.എം. മാഹീന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍. നിയാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. മണ്ഡലം വൈസ് പ്രസിഡൻറുമാരായ സി.എസ്. സിയാദ്, അസീസ് പച്ചാനിക്കല്‍, ട്രഷറര്‍ എം.കെ. അന്‍സാര്‍, മുനിസിപ്പല്‍ ഭാരവാഹികളായ കെ.എച്ച്. സനൂബ്, മുഹമ്മദ് സാബു, നിഷാദ് കുഴിക്കാട്ടുമൂല, മുഹമ്മദ് അസ്ലം, പി.എ. മുഹമ്മദ് സലീം തുടങ്ങിയവര്‍ സംബന്ധിച്ചു. ഭാരവാഹികൾ ഏലൂർ നോർത് എൻ.എസ്.എസ് കരയോഗം നമ്പർ 1586 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എസ്. സനന്ദനൻ (പ്രസി.), ടി.ആർ. സുരേഷ് ബാബു (വൈസ് പ്രസി.), കെ. ഉദയകുമാർ(സെക്ര.), പി. വിജയകുമാർ (ജോ. സെക്ര.), ബാബു(ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story