Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ പുരോഗതി...

വിദ്യാഭ്യാസ പുരോഗതി രാഷ്​ട്ര വളർച്ചക്ക്​ അനിവാര്യം ^ഡോ. ജോസഫ്​ കളത്തിപ്പറമ്പിൽ

text_fields
bookmark_border
വിദ്യാഭ്യാസ പുരോഗതി രാഷ്ട്ര വളർച്ചക്ക് അനിവാര്യം -ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി: രാഷ്ട്രത്തി​െൻറ സമഗ്ര വളർച്ചക്ക് വിദ്യാഭ്യാസ പുരോഗതി അത്യന്താപേക്ഷിതമാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൗ വർഷത്തെ നവദർശൻ പൊതുവിജ്ഞാന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ അഞ്ജലി ജോമോൻ, എേഡ്വർഡ് ലിയോൺ, ഒാസ്റ്റിൻ ലാസർ എന്നിവർക്ക് അവാർഡും അതിരൂപത ചരിത്ര വിജ്ഞാന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ജുഗൽ ജോസഫ് കുന്നപ്പള്ളിക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ജൂനിയർ സയൻറിസ്റ്റ്, സിവിൽ സർവിസ് ഫൗണ്ടേഷൻ എന്നീ കോഴ്സുകളുടെ ഉദ്ഘാടനവും സടത്തി. സ​െൻറ് ആൽബർട്സ് കോളജിൽ നടന്ന സമ്മേളനത്തിൽ മോൺ. ജോസ് പടിയാരംപറമ്പിൽ, ഫാ. ജൂഡിസ് പനക്കൽ, നവദർശൻ ഡയറക്ടർ ഫാ. ആൻറണി ബിബു, അസി. ഡയറക്ടർ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, സ​െൻറ് സേേവ്യഴ്സ് കോളജ് പ്രിൻസിപ്പൽ സി. റീത്താമ്മ, വി.എ. ജെറോം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story