Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിനി സിവിൽ...

മിനി സിവിൽ സ്​റ്റേഷനിലെ ലിഫ്റ്റ് അടിയന്തരമായി നന്നാക്കണമെന്നാവശ്യപ്പെട്ട്​ നിവേദനം

text_fields
bookmark_border
കൊച്ചി: ആലുവ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് അടിയന്തരമായി നന്നാക്കുന്നതിനും ജില്ലയിലെ മുഴുവൻ മിനി സിവിൽ സ്റ്റേഷനുകളിലും ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുന്നതിനുമുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലക്ടർക്ക് നിവേദനം നൽകി. ൈഡ്രവിങ് ലേണേഴ്സ് ടെസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി ആലുവ മിനി സിവിൽ സ്റ്റേഷനിലെത്തിയ ആലുവ കീഴ്മാട് സ്വദേശിയായ ഷൈൻ മോൻ എന്ന ഭിന്നശേഷിക്കാരനെ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ സുഹൃത്തുക്കൾ ചേർന്ന് എടുത്തുകൊണ്ടു പോകേണ്ടി വന്ന സംഭവവുമായി ബന്ധപ്പെട്ടാണ് സംഘടനകളുടെ ഇടപെടൽ. തണൽ പാരാപ്ലീജിക് കെയർ കൺവീനറും എ.കെ.ഡബ്ല്യു.ആർ.എഫ് ജില്ല സെക്രട്ടറിയുമായ രാജീവ് പള്ളുരുത്തി, തണൽ ജില്ല സെക്രട്ടറി സാബിത് ഉമർ, സോളിഡാരിറ്റി ജില്ല സെക്രട്ടറി രഹനാസ് ഉസ്മാൻ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story