Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലേക്​ പാലസ്...

ലേക്​ പാലസ് റിസോർട്ടി​െൻറ ഫയലുകൾ കാണാതായ സംഭവം: നഗരസഭയിൽ ചെയർമാനും സെക്രട്ടറിയും തമ്മിൽ ശീതയുദ്ധം

text_fields
bookmark_border
ആലപ്പുഴ: ലേക് പാലസ് റിസോര്‍ട്ടി​െൻറ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയില്‍ പോര് മുറുകുന്നു. സംഭവത്തില്‍ സസ്പെൻഷനിലായ നാലു പേർക്ക് സസ്പെൻഷൻ കാലാവധിയിൽ സെക്രട്ടറി ശമ്പളം നല്‍കിയിരുന്നു. നഗരസഭ ചെയര്‍മാനെ മറികടന്നാണ് സെക്രട്ടറി പണി മുടക്കിയവര്‍ക്ക് ശമ്പളം നല്‍കിയതെന്നാണ് ആരോപണം. കുറ്റക്കാരനായ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ആവശ്യപ്പെട്ടു. സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഏതോ മന്ത്രിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. സെക്രട്ടറിയോടുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു. തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് സെക്രട്ടറി ഈ കള്ളക്കളി നടത്തിയത് - ചെയര്‍മാൻ പറഞ്ഞു. ഓഡിറ്റ് വിഭാഗം അനുമതി നിഷേധിച്ചിട്ടും സെക്രട്ടറി 22 ദിവസം മാത്രം ജോലി ചെയ്തവര്‍ക്ക് 30 ദിവസത്തെ ശമ്പളം നല്‍കിയെന്നാണ് ആക്ഷേപം. സംസ്ഥാന നഗരകാര്യ സെക്രട്ടറിയെ വിവരം അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം വിശദമാക്കി സംസ്ഥാന സർക്കാറിനും കത്തയച്ചു. നഷ്ടപ്പെട്ട രേഖകൾക്ക് പകരം പുതിയത് സമർപ്പിക്കാൻ നഗരസഭ ലേക് പാലസ് റിസോർട്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിസോർട്ട് മാനേജ്മ​െൻറിന് ഇതുവരെ അതു കഴിഞ്ഞില്ല. റിസോർട്ട് ഉദ്യോഗസ്ഥരെ തിങ്കളാഴ്ച തെളിവെടുപ്പിന് വിളിക്കും. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ വേണ്ടിവന്നാല്‍ റിസോര്‍ട്ട് പൊളിച്ചുമാറ്റുമെന്നും ചെയര്‍മാന്‍ അന്ത്യശാസനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story