Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെങ്ങന്നൂർ ഉപജില്ല...

ചെങ്ങന്നൂർ ഉപജില്ല ശാസ്ത്രോത്സവം; മാന്നാർ നായർ സമാജം സ്കൂളിന്​ ഓവറോൾ ചാമ്പ്യൻഷിപ്​

text_fields
bookmark_border
ചെങ്ങന്നൂർ: മാന്നാർ നായർ സമാജം സ്കൂളിൽ രണ്ട് ദിവസമായി നടന്ന ചെങ്ങന്നൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യനായി. എൽ.പി വിഭാഗത്തിൽ മാന്നാർ പാവുക്കര യു.പി.എസും യു.പി വിഭാഗത്തിൽ മാന്നാർ എൻ.എസ്.ബി.എച്ച്.എസ്.എസും ഹൈസ്കൂൾ വിഭാഗത്തിൽ ചെങ്ങന്നൂർ സ​െൻറ് ആൻസ് എച്ച്.എസും ചാമ്പ്യൻമാരായി. ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ വെൺമണി ജെ.ബി.എസ്, യു.പി വിഭാഗത്തിൽ എം.ടി.എച്ച്.എസ്.എസ്, ഹൈസ്കൂൾ വിഭാഗത്തിൽ എം.ടി.എച്ച്.എസ്.എസ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ മാന്നാർ എൻ.എസ്.ബി.എച്ച്.എസ്.എസ് എന്നിവ ചാമ്പ്യൻമാരായി. ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ വെൺമണി ശാലോം യു.പി.എസ്, യു.പി വിഭാഗത്തിൽ മാന്നാർ എൻ.എസ്.എച്ച്.എസ്.എസ്, ഹൈസ്കൂൾ വിഭാഗത്തിൽ മാന്നാർ എൻ.എസ്.ബി.എച്ച്.എസ്.എസ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ മാന്നാർ എൻ.എസ്.ബി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ ചാമ്പ്യൻമാരായി. പ്രവൃത്തിപരിചയ മേളയിൽ എൽ.പി വിഭാഗം സ​െൻറ് മേരീസ് ഇ.എം.എൽ.പി.എസ്, യു.പി ഭാഗം വെൺമണി ശാലോം യു.പി.എസ്, ഹൈസ്കൂൾ വിഭാഗം വെൺമണി എം.ടി.എച്ച്.എസ്.എസ്, ഹയർ സെക്കൻഡറിയിൽ മാന്നാർ എൻ.എസ്.ബി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളും ചാമ്പ്യൻമാരായി. സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാന വിതരണവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല രഘുനാഥ് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈന നവാസ്, പഞ്ചായത്ത് അംഗങ്ങളായ പി.എൻ. ശെൽവരാജൻ, കലാധരൻ കൈലാസം, എ.ഇ.ഒ കെ. ബിന്ദു, നായർ സമാജം സ്കൂൾ പ്രിൻസിപ്പൽ മനോജ് എന്നിവർ സംസാരിച്ചു. വ്യാപാരികളുടെ മാർച്ച് 28ന് ചെങ്ങന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഈമാസം 28ന് ചെങ്ങന്നൂർ തപാൽ ഓഫിസിലേക്ക് മാർച്ച് നടത്തും. ഇതി​െൻറ ഭാഗമായി കൊല്ലകടവ് വ്യാപാരഭവനിൽ യൂത്ത്വിങ് സമ്മേളനം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി പിയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. സമിതി ചെങ്ങന്നൂർ താലൂക്ക് ജനറൽ സെക്രട്ടറി സിബിസ് സജി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ സിനോജ്, സാജിദ് ഗോയൽ, ഉണ്ണികൃഷ്ണൻ, സുരേഷ്, നൈനാൻ ടി. മാമ്മൻ, ബിജു പുത്തൻപാലത്ത്, അസീം, നജീം, രമേശൻ പി. ആചാരി, റഹീം കവലക്കൽ, ഇബ്രാഹീംകുട്ടി തുടങ്ങിയവർ സംസാരിച്ചു. യൂത്ത്വിങ് യൂനിറ്റ് ഭാരവാഹികൾ: റഷീദ് തോണ്ടലിൽ (പ്രസി.), ഹസീർ മാക്സിമം, ഉനൈസ് ഇലവമ്മൂട്ടിൽ (വൈസ് പ്രസി.), സുബിൻ കെ. തോമസ് (ജന. സെക്ര.), അജ്മൽ ഷാനവാസ്, ജോൺസൺ എബനേസർ (ജോ. സെക്ര.), ഹാഷിം (ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story