Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒമ്പത്​...

ഒമ്പത്​ വയസ്സുകാരിക്ക്​ പീഡനം; മുഖ്യപ്രതിക്ക്​ ജീവപര്യന്തം

text_fields
bookmark_border
കൊച്ചി: ഞാറക്കൽ മുരുക്കുംപാടത്ത് ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പ്രതികൾക്ക് തടവുശിക്ഷ. മുഖ്യപ്രതിക്ക് ജീവപര്യന്തവും പീഡനത്തിന് കൂട്ടുനിന്ന മാതാവിന് 10 വർഷം കഠിന തടവും അടക്കമാണ് എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷ വിധിച്ചത്. നായരമ്പലം സ്രാമ്പിക്കൽ വീട്ടിൽ റോക്കി (59), പെൺകുട്ടിയുടെ മാതാവ്, പുതുവൈപ്പ് കൈതപ്പറമ്പിൽ ചാള നാസർ എന്ന നാസർ (50), പുതുവൈപ്പ് കണ്ടത്തിപറമ്പിൽ ഗോമൂക്ക എന്ന ഗഫൂർ (57), പുതുവൈപ്പ് പുതുവൽസരത്ത് വീട്ടിൽ ബാലകൃഷ്ണൻ (59) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഒന്നാം പ്രതി റോക്കിക്കാണ് ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. മകളെ പലർക്കായി കാഴ്ചവെച്ച മാതാവിന് പീഡനത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് 10 വർഷം കഠിന തടവും സ്ത്രീത്വത്തെ അപമാനിക്കാൻ കൂട്ടുനിന്നതിന് ഒരു വർഷം തടവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ആറ് മാസം തടവും അടക്കം പതിനൊന്നര വർഷം തടവാണ് വിധിച്ചത്. എന്നാൽ, ശിക്ഷ ഒരുമിച്ച് 10വർഷം അനുഭവിച്ചാൽ മതിയാവും. 20,000 രൂപ പിഴയും അടക്കണം. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം മൂന്നും നാലും പ്രതികളായ നാസർ, ഗഫൂർ എന്നിവർക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടിയെ പീഡിപ്പിച്ച അഞ്ചാം പ്രതി ബാലകൃഷ്ണനെ ഏഴ് വർഷം കഠിന തടവും സ്ത്രീത്വത്തെ അപമാനിച്ചതിന് ഒരു വർഷം തടവും അടക്കം എട്ട് വർഷത്തെ തടവാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് ഏഴ് വർഷം അനുഭവിച്ചാൽ മതി. 15,000 രൂപ പിഴ അടക്കാനും ഉത്തരവുണ്ട്. വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. 2012 ആഗസ്റ്റിലാണ് മാതാവി​െൻറ ഒത്താശയോടെ ഒന്നാം പ്രതി പീഡിപ്പിച്ചത്. മൂന്നാം പ്രതി 2012 മേയിലും നാലാം പ്രതി ജൂലൈയിലുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അഞ്ചാം പ്രതി അതേവർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു കടയുടെ ടെറസിൽ എത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് കേസ്. വീട്ടിൽ വേണ്ടത്ര ശ്രദ്ധയില്ലാത്തതിനെത്തുടർന്ന് കുട്ടി അംഗൻവാടിയിൽനിന്നാണ് പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്. അംഗൻവാടിയിലെത്തിയപ്പോൾ കുട്ടിയുടെ സ്വഭാവ രീതിയിൽ സംശയം തോന്നിയ അധികൃതർ ചോദിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതരാണ് പൊലീസിൽ അറിയിച്ചത്. വൈദ്യപരിശോധനയുടെ റിപ്പോർട്ടുപോലും ചേർക്കാതെയാണ് ആദ്യം പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർ ബി.സന്ധ്യാറാണി നൽകിയ അപേക്ഷയെത്തുടർന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഞാറക്കൽ സി.െഎ വർഗീസി​െൻറ നേതൃത്വത്തിൽ നടന്ന തുടരന്വേഷണത്തിലാണ് പീഡനം നടന്നതി​െൻറ വൈദ്യപരിശോധനാ രേഖകൾ കോടതിയിൽ ഹാജരാക്കിയത്. പെൺകുട്ടി അടക്കം 21 പേരെ വിസ്തരിച്ചാണ് കേസ് തെളിയിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story