Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത പുനർനിർമാണം...

ദേശീയപാത പുനർനിർമാണം വീണ്ടും മുടങ്ങി

text_fields
bookmark_border
ആലപ്പുഴ: മഴയെ തുടർന്ന് . പണി തുടങ്ങാൻ കഴിയാതെ വന്നതോടെ നഗരത്തിൽ ശനിയാഴ്ച പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണം പിൻവലിച്ചു. ദേശീയപാതയിൽ പാതിരപ്പള്ളി -പുറക്കാട് 22 കിലോമീറ്ററാണ് പൊതുമരാമത്ത് വിഭാഗം പുനർനിർമിക്കുന്നത്. പുനർനിർമാണം 12 കിലോമീറ്റർ പിന്നിട്ട് കളർകോട് എത്തിനിൽക്കെയാണ് മഴ പെയ്തത്. നിർമാണ പ്രക്രിയയുടെ ഭാഗമായി വെള്ളിയാഴ്ചയാണ് ഗതാഗതനിയന്ത്രണത്തിന് തീരുമാനിച്ചത്. വലിയ സജ്ജീകരണവും ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിരുന്നു. മഴ കടുത്തതോടെ 10 മണിയായപ്പോഴേക്കും ഗതാഗത നിയന്ത്രണം പിൻവലിക്കേണ്ടിയും വന്നു. ഡിസംബറിൽ പണി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിട്ടത്. ഈ സാഹചര്യത്തിൽ പുനർനിർമാണ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പണി തടസ്സപ്പെടുന്നത് കരാറുകാർക്കും സാമ്പത്തിക നഷ്ടമാണ്. ടാർ അടക്കമുള്ള സാമഗ്രികൾ പാഴാകുന്നു. മഴയത്തും റോഡ് പണി സുഗമമായി നടത്താനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തതാണ് നിലവിലെ പ്രശ്നം. ഈ വെല്ലുവിളി മറികടക്കുന്നതിനുള്ള സാങ്കേതിക വിദ്യ ദക്ഷിണകൊറിയയിൽനിന്ന് നേടാനാണ് സർക്കാർ ശ്രമം. ഇതി​െൻറ ഭാഗമായി ദക്ഷിണ കൊറിയൻ സംഘം സർക്കാറി​െൻറ ക്ഷണപ്രകാരം ആലപ്പുഴ സന്ദർശിച്ചിരുന്നു. ഇവരുടെ റോഡ് നിർമാണ രീതികൾ കണ്ട് മനസ്സിലാക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ദക്ഷിണ കൊറിയയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കവിത ഗാനാലാപന മത്സരം ആലപ്പുഴ: യുവകലാസാഹിതി ജില്ല കമ്മിറ്റി 25ന് ചടയംമുറി സ്മാരക ഹാളിൽ വയലാർ രാമവർമ 42ാം ചരമവാർഷികം ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് നടൻ ചേർത്തല ജയൻ കവിത ഗാനാലാപന മത്സരം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അനുസ്മരണ സമ്മേളനം വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. പെങ്കടുക്കുന്നവർ 9544099005, 9744955077 എന്നീ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി ആസിഫ് റഹിം, വൈസ് പ്രസിഡൻറ് സനൂപ് കുഞ്ഞുമോൻ, ട്രഷറർ ഡി. ഹർഷകുമാർ എന്നിവർ പെങ്കടുത്തു. ജില്ലതല കേരളോത്സവം: സംഘാടക സമിതി രൂപവത്കരണ യോഗം ആലപ്പുഴ: ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ജില്ലതല കേരളോത്സവം നവംബറിൽ സംഘടിപ്പിക്കും. ഇതി​െൻറ ഭാഗമായ സംഘാടക സമിതി രൂപവത്കരണ യോഗം 30ന് വൈകുന്നേരം മൂന്നിന് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story