Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കളത്തൂര്‍...

തൃക്കളത്തൂര്‍ പള്ളിത്താഴം -കീഴില്ലം പറമ്പില്‍പീടിക കനാല്‍ റോഡ് ചെളിക്കുണ്ടായി

text_fields
bookmark_border
മൂവാറ്റുപുഴ: നാലുമാസം മുമ്പ് ടാർ ചെയ്ത . റോഡി​െൻറ 50 മീറ്ററോളം പൂർണമായി തകർന്നു. പായിപ്ര പഞ്ചായത്തി​െൻറ 21-ാം വാര്‍ഡ് ഉള്‍ക്കൊള്ളുന്നതാണ് പ്രദേശം. റോഡ് ടാറിങ് പൂര്‍ത്തീകരിച്ചപ്പോള്‍ ഉറവ കൂടുതലുള്ളതിനാല്‍ മുല്ലശ്ശേരിപ്പടിക്ക് സമീപത്തെ ഈ ഭാഗം ഒഴിവാക്കുകയായിരുന്നു. കട്ട വിരിക്കാനാണ് ഉദ്ദേശ്യമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് റോഡ് പൊളിച്ചതിനാല്‍ കാല്‍നട പോലും ദുഷ്‌കരമാണ്. തൃക്കളത്തൂര്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപമാണ് ചെളിക്കുണ്ടായത്. ആഴ്ചയില്‍ മൂന്നും നാലും ചടങ്ങുകള്‍ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് എത്തുന്നവര്‍ക്ക് ഇത് വലിയ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. എന്നാല്‍, ഈ ഭാഗം പൂര്‍ത്തിയാക്കാന്‍ തുക ഇല്ലെന്നാണ് ഇപ്പോള്‍ വാർഡ് അംഗം പറയുന്നത്. തൃക്കളത്തൂര്‍ പള്ളിത്താഴത്ത് നിന്നും ആരംഭിച്ച് കീഴില്ലം പറമ്പില്‍പീടിക -കുറിച്ചിലക്കോട്ട് വഴി മലയാറ്റൂര്‍ക്ക് പോകുന്ന റോഡാണിത്. ജിനു മരിയ മാനുവലിന് സ്പോർട്സ് േക്വാട്ടയിൽ ജോലി നൽകണമെന്ന് മൂവാറ്റുപുഴ: കായിക കേരളത്തി​െൻറ പൊൻതാരമായ ജിനു മരിയ മാനുവലിന് സ്പോട്സ് ക്വാട്ടയിൽ പ്രത്യേക പരിഗണന നൽകി ജോലി നൽകണമെന്ന് മുൻ ഏഷ്യൻ ഗെയിംസ് താരം എം.ടി. മേരി അഭ്യർഥിച്ചു. ജിനു മാനുവലി​െൻറ വീട്ടിലെത്തിയ എം.ടി. മേരി ഇളയ സഹോദരൻ ജിതിനുമായി സംസാരിച്ചിരുന്നു. മൂവാറ്റുപുഴ പുളിന്താനം സ്വദേശിനി ജിനു സ്വന്തമായി വീടില്ലാത്തതിനാൽ പാലായിൽ ബന്ധുവീട്ടിലാണ് താമസം. കോളജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന ജിനുവിന് പി.ജി കഴിഞ്ഞതോടെ ഒഴിയേണ്ടി വന്നു. ഇൻറർ യൂനിവേഴ്സിറ്റി മീറ്റിൽ 1.83 മീറ്റർ ചാടി റെക്കോഡിട്ട ജിനു നാഷനൽ ഓപൺ മീറ്റിൽ 1.78 മീറ്ററിൽ ചാടി കഴിവുതെളിയിച്ചിട്ടുണ്ട്. ഈരാറ്റുപേട്ടക്കടുത്ത് മൂന്നിലവ് പഞ്ചായത്തിൽനിന്ന് വർഷങ്ങൾക്കുമുമ്പ് ടാപ്പിങ് ജോലിക്കായി പുളിന്താനത്ത് എത്തിയതാണ് ഇവരുടെ കുടുംബം. അന്നുമുതൽ വാടക വീട്ടിലാണ് താമസം. പായിപ്ര ലോക്കൽ സേമ്മളനത്തിന് ഇന്ന് തുടക്കം മൂവാറ്റുപുഴ: സി.പി.എം പായിപ്ര ലോക്കൽ സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. മൂന്നുദിവസം നീളുന്ന സമ്മേളനം പായിപ്ര സൊസൈറ്റി പടിയിലാണ് നടക്കുന്നത്. 25ന് വൈകീട്ട് 3.30ന് പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി സെയ്ത്പിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. അജി സി. പണിക്കർ, എം.ആർ. പ്രഭാകരൻ എന്നിവർ സംസാരിക്കും. 26ന് വൈകീട്ട് അഞ്ചിന് പായിപ്ര സ്കൂൾ പടിയിൽ വടംവലി മത്സരം നടക്കും. 28ന് പായിപ്ര സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story