Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒമ്പത് പ്രധാന കനാലുകൾ ...

ഒമ്പത് പ്രധാന കനാലുകൾ നവീകരിക്കാൻ ടെൻഡർ

text_fields
bookmark_border
ആലപ്പുഴ: നഗരത്തിലെ ഒമ്പത് പ്രധാന കനാലുകൾ നവീകരിക്കാൻ ടെൻഡർ നടപടിയായി. 36 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒന്നാംഘട്ട നവീകരണം ഈ വർഷം ആരംഭിക്കും. ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാൽ, വാടക്കനാൽ, ആലപ്പുഴ-ചേർത്തല കനാൽ എന്നിവ ഉൾെപ്പടെ വൃത്തിയാക്കുകയും നീരൊഴുക്ക് സുഗമമാക്കുകയും ആവശ്യമായ പാലങ്ങളും കലുങ്കുകളും നിർമിക്കുകയുമാണ് ആദ്യഘട്ടം. നവംബർ ആദ്യവാരം ടെൻഡർ നടപടി തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. കനാലുകളിലെ ചളിയും മാലിന്യവും നീക്കംചെയ്ത് ഒഴുക്ക് നിലനിർത്തും, കനാലിലെ പോള പൂർണമായും നീക്കം ചെയ്യും, കനാൽ ശുചീകരിക്കുന്നതി​െൻറ ഭാഗമായി കടൽജലം കയറ്റും. ഉപ്പുവെള്ളം കായലിലും നെൽകൃഷി മേഖലയിലും കലരാതിരിക്കാൻ വാടക്കനാലിലും വാണിജ്യകനാലിലും റെഗുലേറ്ററുകൾ സ്ഥാപിക്കും. പ്രധാനമായും ചുങ്കം പാലത്തിന് സമീപം, അമ്പലപ്പുഴ കനാൽ മുഖം, മട്ടാഞ്ചേരി പാലം, എ.എസ് കനാൽ മുഖം എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ഒരുകാലത്ത് ആലപ്പുഴയുടെ വാണിജ്യവികസനത്തെ സഹായിച്ച കനാലുകൾ ഇന്ന് പായലും പോളയും നിറഞ്ഞ അവസ്ഥയിലാണ്. പലതവണ പോളവാരൽ നടത്തിയിട്ടും വിഫലമാവുകയായിരുന്നു. ഇതിനായി ഓരോ തവണയും വൻ തുക ചെലവാക്കുകയും ചെയ്തു. മരങ്ങൾ വീണും മറ്റും ഒഴുക്ക് നിലച്ച കനാലുകൾ ഇന്ന് കൊതുകുവളർത്തൽ കേന്ദ്രമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story