Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉമ്മന്‍ ചാണ്ടിക്കെതിരെ ...

ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപം: എന്‍.ജി.ഒ അസോ. നേതാവിന്​ സസ്‌പെൻഷൻ

text_fields
bookmark_border
കാക്കനാട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ആക്ഷേപകരമായ ചിത്രങ്ങളും പരാമര്‍ശങ്ങളും പ്രചരിപ്പിച്ച എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചിയിലെ ജി.എസ്.ടി ഓഫിസിലെ ജീവനക്കാരനും അസോസിയേഷന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമായ ടി.പി. ഗ്യാനേഷ് കുമാറിനെയാണ് സംസ്ഥാന പ്രസിഡൻറ് എ ന്‍. രവികുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഉമ്മൻ ചാണ്ടിയുടെയും സരിതയുടെയും ചിത്രങ്ങള്‍ സഹിതം അസോസിയേഷന്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലക്ക് ഇയാള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ വന്ന ചിത്രം ജില്ല കമ്മിറ്റിയുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്‌തതെന്നാണ് ഗ്യാനേഷ് കുമാർ വിശദീകരിച്ചത്. എന്നാല്‍, അപകീര്‍ത്തികരമായ ചിത്രങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story