Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാസ്പോർട്ടിൽ കൃത്രിമം; ...

പാസ്പോർട്ടിൽ കൃത്രിമം; യുവതി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: മാതാപിതാക്കളറിയാതെ രണ്ടുതവണ ദുബൈ സന്ദർശിച്ചത് പുറത്ത് അറിയാതിരിക്കാൻ പാസ്പോർട്ടിൽ കൃത്രിമം കാണിച്ച യുവതി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. കോട്ടയം കടുത്തുരുത്തി സ്വദേശിനി അനുവാണ് (22) എമിഗ്രേഷൻ വിഭാഗത്തി​െൻറ പിടിയിലായത്. ശനിയാഴ്ച ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ന്യൂയോർക്കിലേക്ക് പോകാനെത്തിയ യുവതിയുടെ പാസ്പോർട്ടിൽ രണ്ട് പേജ് വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. യുവതിയുടെ മാതാപിതാക്കൾ വർഷങ്ങളായി ന്യൂയോർക്കിലാണ്. യുവതി ബിരുദത്തിന് പഠിച്ചത് മംഗളൂരുവിലാണ്. ഇവിടെ വെച്ച് പരിചയപ്പെട്ട യുവാവുമൊത്താണ് രണ്ടുവട്ടം ദുബൈ സന്ദർശിച്ചത്. ഈ വിവരം മാതാപിതാക്കൾ അറിയാതിരിക്കാനാണ് പാസ്പോർട്ടിൽനിന്ന് രണ്ട് പേജ് കീറി വ്യാജ പേജ് പതിപ്പിച്ചത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story