Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജ്വല്ലരി ഉടമയെ...

ജ്വല്ലരി ഉടമയെ മർദ്ദിച്ചെന്ന്; ബിനാനിപുരം പോലീസിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

text_fields
bookmark_border
കടുങ്ങല്ലൂർ: പാതാളത്തെ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും മർദിച്ചെന്നാരോപിച്ച് ബിനാനിപുരം എസ്.ഐക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം. കാർത്തിക ജ്വല്ലറി ഉടമ സി.എം മോഹനൻ, സ്ഥാപനത്തിലെ ജീവനക്കാരൻ സുബ്രഹ്മണ്യൻ എന്നിവരെ ബിനാനിപുരം എസ്‌.ഐ മർദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. ഇവർ കളവുമുതൽ വാങ്ങിയെന്നാരോപിച്ച് എസ്‌.ഐ സ്റെപ്റ്റോ ജോണി​െൻറ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചതായാണ് ആരോപണം. കുറ്റം സമ്മതിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും, കളവ് മുതലിന് സമാനമായി 18 പവനും ഒന്നര ലക്ഷം രൂപയും വാങ്ങിയതായും പറയുന്നു. അന്വേഷണം പുരോഗമിച്ചപ്പോൾ കളവ് മുതൽ മറ്റൊരാളിൽനിന്ന് കണ്ടെടുക്കുകയും വ്യാപാരിക്ക് സ്വർണവും പണവും തിരിച്ചു നൽകുകയും ചെയ്തത്രേ. വ്യാപാരിയെയും തൊഴിലാളിയെയും മർദ്ദിച്ച എസ്‌.ഐ ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി, കമീഷണർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ മേഖല പ്രസിഡൻറ് ഷെഫീഖ് ആത്രപ്പിള്ളി, ഏലൂർ യൂണിയൻ പ്രസിഡൻറ് ഏലൂർ ഗോപിനാഥ്, മുപ്പത്തടം യൂനിസ്റ്റ്് പ്രസിഡൻറ് സുരേഷ് ബാബു, ട്രഷറർ എസ്‌. രാധാകൃഷ്ണൻ എന്നിവർ സംഭവത്തിൽ പ്രതിഷേധിച്ചു. അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story