Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാഷിസത്തിനെതിരായ മതേതര ...

ഫാഷിസത്തിനെതിരായ മതേതര കൂട്ടായ്​മ: സി.പി.എം നിലപാട്​ പുനഃപരിശോധിക്കണം ^ജമാഅത്ത്​ കൗൺസിൽ

text_fields
bookmark_border
ഫാഷിസത്തിനെതിരായ മതേതര കൂട്ടായ്മ: സി.പി.എം നിലപാട് പുനഃപരിശോധിക്കണം -ജമാഅത്ത് കൗൺസിൽ കൊച്ചി: ഫാഷിസത്തിനെതിരായ മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മക്കെതിരെ പുറംതിരിഞ്ഞ് നിൽക്കുന്ന സി.പി.എം നിലപാട് പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. എ. പൂക്കുഞ്ഞ് ആവശ്യെപ്പട്ടു. രാജ്യത്തെമ്പാടും സംഘ്പരിവാർ ഫാഷിസം ശക്തി പ്രാപിക്കുന്ന കാലഘട്ടത്തിൽ സി.പി.എം, കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പ്രസ്ഥാനങ്ങൾ യോജിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫാഷിസത്തെ ഒറ്റക്ക് പ്രതിരോധിക്കാമെന്ന സി.പി.എമ്മിലെ ഒരുവിഭാഗത്തി​െൻറ നിലപാട് അപഹാസ്യമാണ്. കേരളത്തിൽ പോലും ഫാഷിസ്റ്റ് ശക്തികളുടെ വളർച്ച തിരിച്ചറിയണം. കോൺഗ്രസി​െൻറ ന്യൂനപക്ഷ വിരുദ്ധ നിലപാടും മൃദുഹിന്ദുത്വവുമാണ് സംഘ്പരിവാർ ശക്തമാകാൻ ഇടവരുത്തിയതെന്ന് അഡ്വ. എ. പൂക്കുഞ്ഞ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story