Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചലച്ചിത്ര ഗാനരചന...

ചലച്ചിത്ര ഗാനരചന ശിൽപശാലക്ക് ഇന്ന് പല്ലനയിൽ തുടക്കം

text_fields
bookmark_border
ആലപ്പുഴ: മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷനും (മാക്ട) സാംസ്കാരിക വകുപ്പിനുകീഴിെല കുമാരനാശാൻ സ്മാരകസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര ഗാനരചന ശിൽപശാലക്ക് ശനിയാഴ്ച പല്ലന കുമാരകോടി കുമാരനാശാൻ സ്മാരകസമിതിയിൽ തുടക്കമാകും. ഫാസിൽ മുതൽ ദിലീഷ് പോത്തൻ വരെയുള്ള സംവിധായകരും പി. ജയചന്ദ്രൻ മുതൽ നജീം ഇർഷാദ് വരെയുള്ള ഗായകരും ശ്രീകുമാരൻ തമ്പി മുതൽ ദേവദാസ് വരെയുള്ള രചയിതാക്കളും ജെറി അമൽദേവ് തുടങ്ങി രാഹുൽദേവ് വരെയുള്ള സംഗീത സംവിധായകരും പങ്കെടുക്കും. കെ.ജി. ജോർജ്, ജോഷി, ജോൺ പോൾ, എം.കെ. അർജുനൻ, സുന്ദർ ദാസ്, പൂവച്ചൽ ഖാദർ, ചിറ്റൂർ ഗോപി എന്നിവർ ക്യാമ്പിനെത്തും. ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന യുവപ്രതിഭകൾക്ക് സാങ്കേതികവും പ്രായോഗികവുമായ വശങ്ങൾ പരിചയപ്പെടുത്തുകയാണ് ശിൽപശാലയുടെ പ്രഥമദൗത്യം. മാക്ട ചെയർമാൻ ലാൽ ജോസ്, ജനറൽ സെക്രട്ടറി ഷാജൂൺ കാര്യാൽ, വൈസ് ചെയർമാൻ സുന്ദർദാസ്, രാജീവ് ആലുങ്കൽ, പ്രഫ. കെ. ഖാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story