Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആംബുലൻസിന് വഴി...

ആംബുലൻസിന് വഴി നൽകാതിരുന്ന കാർ ഡ്രൈർക്ക്​ ജാമ്യം

text_fields
bookmark_border
ആലുവ: ആംബുലൻസിന് വഴി നൽകാതിരുന്ന സംഭവത്തിൽ വിവാദ നായകനായ കാർ ഡ്രൈവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. ആലുവ ഡിവൈ.എസ്.പി ഓഫിസിന് സമീപം പൈനാടത്ത് വീട്ടിൽ നിർമൽ ജോസാണ് എടത്തല സ്‌റ്റേഷനിൽ ഹാജരായത്. കാർ കസ്‌റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ജാമ്യത്തിൽ വിട്ടു. ഗുരുതരാവസ്‌ഥയിെല നവജാതശിശുവുമായി കളമശ്ശേരിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസിനാണ് നിർമൽ വഴി നൽകാതിരുന്നത്. എന്നാൽ, വഴി നൽകാതിരിക്കുകയല്ല, വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് നിർമൽ പൊലീസിനോട് പറഞ്ഞത്. ആംബുലൻസ് ഹോൺ മുഴക്കി അമിതവേഗത്തിൽ വരുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കാറി‍​െൻറ ഹെഡ് ലൈറ്റുകളും ഇൻഡിക്കേറ്ററുകളും തെളിച്ച് ആംബുലൻസിന് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്നാണ് ഇയാളുടെ വാദം. പെരുമ്പാവൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലിരുന്ന നവജാതശിശു ശ്വാസതടസ്സത്തെത്തുടർന്ന് ഗുരുതരാവസ്‌ഥയിലായപ്പോഴാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ചുണങ്ങംവേലി രാജഗിരി ആശുപത്രി മുതൽ അശോകപുരം കൊച്ചിൻ ബാങ്കിൽനിന്ന് ആംബുലൻസ് എൻ.എ.ഡി റോഡിലേക്ക് പ്രവേശിക്കുന്നതുവരെ കാർ സൈഡ് നൽകിയിരുന്നില്ല. വഴി നൽകാതെ മുന്നിൽ കെ.എൽ 17 എൽ 202 ഫോർഡ് ഇക്കോസ്‌പോർട്ട് കാർ ചീറിപ്പായുന്ന രംഗം ആംബുലൻസിലിരുന്ന ആൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇൗ വിഡിയോ വൈറൽ ആയതിനെത്തുടർന്ന് ആലുവ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കാറി​െൻറ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലുവ ഡിവൈ.എസ്.പി ഓഫിസിനോടുചേർന്ന് താമസിക്കുന്ന ആളാണ് പ്രതിയെന്ന് കണ്ടെത്തിയത്. പൊലീസ് വീട്ടിലെത്തിയപ്പോൾ ഇയാൾ ഉണ്ടായിരുന്നില്ല. പിന്നീട് സഹോദരൻ നിർമലിനെ വിളിച്ചുവരുത്തി രാത്രി സ്‌റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തത്. ബി.ടെക് ബിരുദധാരിയായ നിർമൽ അടുത്തിടെയാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story