Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാൻകൊമ്പും കഞ്ചാവുമായി ...

മാൻകൊമ്പും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൊച്ചി: സിറ്റി ഷാഡോ പൊലീസും ഇൻഫോപാർക്ക് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ വംശനാശ ഭീഷണി നേരിടുന്ന ഒന്നാം ഷെഡ്യൂളിൽപെട്ട മാനി​െൻറ കൊമ്പുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം കലൂർ സ്വദേശി അൻസാർ (42), കാക്കനാട് സ്വദേശി നാസർ (37) എന്നിവർ പിടിയിലായി. ഇവരുടെ കാക്കനാെട്ട താമസസ്ഥലത്തുനിന്ന് വിൽപനക്ക് പാക്കറ്റുകളിലാക്കിയ അര കിലോയിലധികം കഞ്ചാവും കണ്ടെടുത്തു. ഇടുക്കിയിലെ നായാട്ടുസംഘത്തി​െൻറ കൈയിൽനിന്ന് ലഭിച്ച മാൻകൊമ്പ് മോഹവിലയ്ക്ക് ഇടനിലക്കാരായി എത്തിയ ഷാഡോ സംഘത്തിന് കൈമാറുമ്പോഴാണ് പ്രതികൾ പിടിയിലായത്. നായാട്ടുസംഘത്തിനായി അന്വേഷണം ആരംഭിെച്ചന്ന് െഡപ്യൂട്ടി കമീഷണർ കറുപ്പുസ്വാമി പറഞ്ഞു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളായ ഇവർ വൻലാഭം ലക്ഷ്യമിട്ടാണ് വന്യജീവി വസ്തു കള്ളക്കടത്തിലേക്ക് തിരിഞ്ഞത്. പ്രത്യേകതരം പെട്ടിയിലാണ് ഇവർ മാൻകൊമ്പ് കൈമാറ്റം ചെയ്യാൻ എത്തിച്ചത്. പിടിയിലായ അൻസാർ പൊലീസ് സ്റ്റേഷനുകളിലെ സെല്ലുകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കുപ്രസിദ്ധനാണ്. കാക്കനാടും പരിസരത്തുമുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാനാണ് ഇവർ കഞ്ചാവ് എത്തിച്ചത്. ക്രൈം ഡിറ്റാച്മ​െൻറ് എ.സി.പി ബിജി ജോർജി​െൻറ നേതൃത്വത്തിൽ ഇൻഫോപാർക്ക് സി.ഐ രാധാമണി, ഷാഡോ എസ്.ഐ ഹണി കെ. ദാസ് സി.പി.ഒമാരായ ഹരിമോൻ, അഫ്സൽ, സാനു മോൻ, വിശാൽ, സന്ദീപ്, ഷാജിമോൻ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story