Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ ആക്രമണത്തെ ചെറുക്കും ^സി.പി.എം

text_fields
bookmark_border
ആർ.എസ്.എസ് ആക്രമണത്തെ ചെറുക്കും -സി.പി.എം ചേര്‍ത്തല:- കരുവ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആർ.എസ്.എസ് ശ്രമിക്കുന്നതായി സി.പി.എം ഏരിയ കമ്മിറ്റി ആരോപിച്ചു. കുമ്മനത്തി​െൻറ ജനരക്ഷായാത്രയുടെയും സി.പി.എം അക്രമമെന്ന മുറവിളിയുടെയും പൊള്ളത്തരമാണ് ഇവിടെ ആവര്‍ത്തിച്ച് തെളിയുന്നത്. നാട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ക്രിമിനലുകളെ സജീവമാക്കാനാണ് ആർ.എസ്.എസ് ശ്രമം. അത് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുന്നത്. ഇനിയും ക്രിമിനലുകളെ അഴിച്ചുവിട്ട് കടന്നാക്രമണം തുടര്‍ന്നാല്‍ പൊതുജന പിന്തുണയോടെ പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഏരിയ സെക്രട്ടറി കെ. രാജപ്പന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. വയലാർ രാമവർമ അനുസ്മരണം ചേർത്തല-: പുരോഗമന കലാസാഹിത്യ സംഘത്തി​െൻറയും ഇപ്റ്റയുടെയും ആഭിമുഖ്യത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ 27ന് വയലാർ രാമവർമ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കും. ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോർപറേഷൻ ഡയറക്ടർ പ്രഫ. മാത്യൂസ് വാഴകുന്നം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story