Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത...

ദേശീയപാത പുനരുദ്ധാരണം​: നഗരത്തിൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
ആലപ്പുഴ: ദേശീയപാത പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. തിരുവനന്തപുരം, ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ (കെ.എസ്.ആർ.ടി.സി ഒഴികെ) ചുടുകാട് ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പുലയൻവഴി, വഴിയകുളം വഴി കലക്ടറേറ്റ് ജങ്ഷനിൽ വന്ന് ടൗണിലേക്കുള്ള വാഹനങ്ങൾ ജി.എച്ച് ജങ്ഷൻ വഴി പോകണം. മറ്റ് വാഹനങ്ങൾ ശവക്കോട്ടപ്പാലം വഴി എറണാകുളം ഭാഗത്തേക്കും പോകണം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ശവക്കോട്ടപ്പാലം തെക്കേ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കിഴക്കോട്ട് പോയി വൈ.എം.സി.എ ജങ്ഷനിൽനിന്ന് തെക്കോട്ട് വന്ന് ജനറൽ ആശുപത്രി തെക്ക് ജങ്ഷൻ വഴി കിഴക്കോട്ട് തിരിഞ്ഞ് കൊട്ടാരപ്പാലം വഴി കൈതവന, കളർകോട്, വഴി കളർകോട് ജങ്ഷനിലെത്തി ഹൈവേയിലൂടെ തിരുവനന്തപുരം ഭാഗത്തേക്ക് പോകണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും (കെ.എസ്.ആർ.ടി.സി ഉൾെപ്പടെ) ചങ്ങനാശ്ശേരി ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ട് വന്ന് ഹൈവേയിൽ കയറി ചുടുകാട് ജങ്ഷൻ വഴി പോകണം. ശവക്കോട്ടപ്പാലം ജങ്ഷനിൽനിന്നും കലക്ടറേറ്റ് ജങ്ഷനിൽനിന്നും എല്ലാ വാഹനങ്ങളും കിഴക്കോട്ട് കടത്തിവിടണം. വാഹനങ്ങൾ തെക്കോട്ട് പോകാൻ അനുവദിക്കില്ല. വെള്ളക്കിണർ ജങ്ഷനിൽനിന്നും എല്ലാ വാഹനങ്ങളും കിഴക്കോട്ട് പോകണം. വാഹനങ്ങൾ തെക്കോട്ട് പോകാൻ അനുവദിക്കില്ല. കളർകോട് ജങ്ഷനിൽനിന്നും വാഹനങ്ങൾ കൈതവനയിലേക്ക് പോകാൻ അനുവദിക്കില്ല. അവ ചങ്ങനാശ്ശേരി ജങ്ഷനിൽനിന്നും കിഴക്കോട്ട് തിരിഞ്ഞ് പോകേണ്ടതാണ്. അതായത് കളർകോട് ജങ്ഷൻ മുതൽ കൈതവന ജങ്ഷൻ വരെ വൺവേ ആയിരിക്കും. നഴ്സുമാരുടെ സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണം -ഇബ്രാഹിംകുഞ്ഞ് ചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന നിരാഹാര സമരപ്പന്തല്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നിയമസഭ കക്ഷി ഉപനേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സന്ദര്‍ശിച്ചു. മാലാഖമാരെന്ന് സമൂഹം വാഴ്ത്തുന്ന നഴ്സുമാര്‍ രണ്ടുമാസമായി വെയിലും മഴയുമേറ്റ് പന്തലില്‍ കഴിയാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ന്യായമായ വേതനത്തിന് വേണ്ടി സമരം ചെയ്തവരെ പിരിച്ചുവിട്ട മാനേജ്മ​െൻറി​െൻറ നടപടി നീതിക്ക് നിരക്കാത്തതാണ്. മന്ത്രിമാർ പലവട്ടം ഇടപെട്ടിട്ടും തീരാത്തതിനാൽ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് എ. ഷാജഹാന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കെ.വി.എം സമരം വർഗീയവത്കരിക്കാൻ ശ്രമം വടുതല: ചേർത്തല കെ.വി.എം ആശുപത്രിയിൽ നടന്നുവരുന്ന നഴ്സുമാരുടെ സമരം ജിഹാദി പറഞ്ഞ് വർഗീകരിക്കാൻ ശ്രമം. വെള്ളിയാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണമാണ് നടന്നുവന്നത്. എസ്.എൻ.ഡി.പിയുടെ സൈബർ വിഭാഗം ചെയർമാൻ എന്ന് വിശേഷിപ്പിച്ച ആറ്റിങ്ങൽ സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവാദ പരാമർശം ഉണ്ടായത്. ജിഹാദി പറഞ്ഞ് സമരം വർഗീകരിക്കാൻ ശ്രമം ആരംഭിച്ചതോടെ നഴ്സുമാർ അടക്കം പ്രതിഷേധവുമായി രംഗത്തുവന്നു. തുടർന്ന്, സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുകയും മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 'ജിഹാദികൾ പിന്തുണച്ച നഴ്സുമാരുടെ സമരംമൂലം ഒരു ഹിന്ദു ആശുപത്രി പൂട്ടി'യെന്ന് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായത്. നഴ്സുമാരുടെ സമരത്തെ തുടർന്ന് കെ.വി.എം ആശുപത്രിയുടെ പ്രവർത്തനം നിർത്തുന്നതായി ആശുപത്രി മാനേജ്‌മ​െൻറ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story