Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷഫലം

പരീക്ഷഫലം

text_fields
bookmark_border
തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആൻഡ് മെഡിറ്റേഷന്‍ കോഴ്‌സി​െൻറ ആഗസ്റ്റ് 2017-ല്‍ നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രജി. നമ്പര്‍: 11374 (ജിനോയ് എബ്രഹാം) ഒന്നാംറാങ്ക് നേടി. പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി പോളികെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 24നും വൈവ ഒക്‌ടോബര്‍ 30നും എം.എസ്‌സി കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 24നും വൈവ നവംബര്‍ എട്ടിനും എം.എസ്‌സി മെഡിസിനല്‍ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 24നും വൈവ നവംബര്‍ മൂന്നിനും എം.എസ്‌സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 30നും വൈവ നവംബര്‍ ഒന്നിനും എം.എസ്‌സി ബയോകെമസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ ഒന്നിനും വൈവ നവംബര്‍ മൂന്നിനും എം.എസ്‌സി സ്റ്റാറ്റിറ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ ഒന്നിനും വൈവ നവംബര്‍ 14നും ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ.് വൈവ വോസി പരീക്ഷ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി ഹോംസയന്‍സ് പരീക്ഷയുടെ വൈവ പരീക്ഷ ഒക്‌ടോബര്‍ 23, 27, 30 എന്നീ തീയതികളില്‍ നടത്തുന്നതാണ്. കൂടാതെ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെയുള്ള തീയതികളില്‍ പ്രാക്ടിക്കലും വിവിധ കേന്ദ്രങ്ങളില്‍െവച്ച് നടത്തുന്നതാണ്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. പ്രാക്ടിക്കല്‍ വൈവ പരീക്ഷ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ ഒന്നുവരെയും എം.എ ഇക്കണോമിക്‌സ് പരീക്ഷയുടെ വൈവ പരീക്ഷ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയും എം.എ ബിസിനസ് ഇക്കണോമിക്‌സ് പരീക്ഷയുടെ വൈവ നവംബര്‍ രണ്ടിനും നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. ആദിവാസി, ദലിത്, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് ഏകദിന ശിൽപശാല കേരള സര്‍വകലാശാല നിയമവിഭാഗവും ന്യൂഡല്‍ഹി ആസ്ഥാനമായിട്ടുള്ള ദേശീയ മനുഷ്യാവകാശ കമീഷനും സംയുക്തമായി ദലിതരുടെയും ആദിവാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ 21-ന് കാര്യവട്ടം കാമ്പസിലെ നിയമവിഭാഗത്തി​െൻറ സെമിനാര്‍ വിഭാഗത്തില്‍ ഒരു ദേശീയതല ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. കേരള ഹൈകോടതി ജഡ്ജി മുഹമ്മദ് മുസ്താക് ശിൽപശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം.സി.എ പരീക്ഷ അഞ്ചാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം സ്‌പെഷല്‍ സപ്ലിമ​െൻററി) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്. ബി.ആര്‍ക് പരീക്ഷ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക് സപ്ലിമ​െൻററി (2013 സ്‌കീം) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story