Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സര്‍വകലാശാല

കേരള സര്‍വകലാശാല

text_fields
bookmark_border
ബി.ടെക് പരീക്ഷ തിരുവനന്തപുരം: ഏഴാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം െറഗുലര്‍- 2014 അഡ്മിഷന്‍) പരീക്ഷക്ക് ഓണ്‍ലൈനായി പിഴകൂടാതെ ഒക്‌ടോബര്‍ 25 വരെയും 50 രൂപ പിഴയോടെ ഒക്‌ടോബര്‍ 27 വരെയും, 125 രൂപ പിഴയോടെ ഒക്‌ടോബര്‍ 30 വരെയും അപേക്ഷിക്കാം. ബി.എഡ് പരീക്ഷ ടൈംടേബിള്‍ ഒക്‌ടോബര്‍ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എഡ് 2015 സ്‌കീം െറഗുലര്‍/സപ്ലിമ​െൻററി പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭ്യമാണ്. സപ്ലിമ​െൻററി പരീക്ഷഫലം വിദൂരവിദ്യാഭ്യാസ കേന്ദ്രം ഏപ്രിൽ, മേയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്നം. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 15.12.2017 വരെ അപേക്ഷിക്കാം. പി.ജി പ്രവേശനം 2017--18: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷിക്കാൻ അവസരം സര്‍ക്കാർ/എയ്ഡഡ്/സ്വാശ്രയ കോളജുകള്‍/സ​െൻററുകളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇതുവരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് 2017 ഒക്‌ടോബര്‍ 21-ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവരും എന്നാല്‍ ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവരുമായ വിദ്യാർഥികള്‍ക്കും 2017 ഒക്‌ടോബര്‍ 21 വൈകീട്ട് അഞ്ചുവരെ സ്വന്തം ഓണ്‍ലൈന്‍ അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ നിലവില്‍ നല്‍കിയ ഓപ്ഷനുകള്‍ ഒഴികെ മറ്റ് തിരുത്തലുകള്‍ വരുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താം. നിലവില്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകളില്‍ മാറ്റംവരുത്തുവാന്‍ അനുവാദമില്ല. ഒക്‌ടോബര്‍ 21-ന് വൈകീട്ട് അഞ്ചിനുശേഷം ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷയില്‍ ഒരുവിധത്തിലുമുള്ള തിരുത്തലുകളും ഒരു കാരണവശാലും അനുവദിക്കില്ല. ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് സര്‍വകലാശാലയെ നേരിട്ട് സമീപിക്കേതില്ല. സ്വന്തംനിലക്ക് അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ തിരുത്തല്‍ വരുത്താന്‍ അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. നിലവില്‍ പ്രവേശനംലഭിച്ച വിദ്യാർഥികള്‍ക്ക് തിരുത്തലിന് അവസരമില്ല. മാറ്റങ്ങള്‍ (തിരുത്തലുകൾ) വരുത്തിക്കഴിഞ്ഞവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പുതിയ പ്രിൻറൗട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story