Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫയർ സ്​റ്റേഷന്​ പുതിയ...

ഫയർ സ്​റ്റേഷന്​ പുതിയ ഒാഫിസിനായി മുട്ടിലിഴഞ്ഞ്​ സമരം

text_fields
bookmark_border
മൂവാറ്റുപുഴ: തകർന്നുവീഴാറായ മുനിസിപ്പൽ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഫയർ സ്റ്റേഷന് പുതിയ ഓഫിസിനായി സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുട്ടിലിഴഞ്ഞ് സമരം നടത്തി. സാമൂഹിക പ്രവർത്തകൻ എം.ജെ. ഷാജിയാണ് വ്യത്യസ്ത സമരമുറയുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഫയർ സ്റ്റേഷന് മുന്നിൽനിന്ന് ആരംഭിച്ച മുട്ടിലിഴയൽ 4.30ഒാടെ നഗരസഭ ഒാഫിസിന് മുന്നിലാണ് അവസാനിപ്പിച്ചത്. തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തി. രണ്ടുകിലോമീറ്റർ മുട്ടിലിഴയൽ സമരത്തിന് നാട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. ലത പാലത്തിന് സമീപത്തെ ജീർണിച്ച നഗരസഭ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്േറ്റഷന് പുതിയ ഓഫിസിനായി പേട്ടക്ക് സമീപം നഗരസഭ രണ്ടുവർഷം മുമ്പ് സ്ഥലം അനുവദിെച്ചങ്കിലും അനുയോജ്യമെല്ലന്ന് കണ്ടെത്തിയതോടെ മന്ദിരനിർമാണം അനിശ്ചിതത്വത്തിലാണ്. കെട്ടിടം നിർമിക്കാൻ രണ്ടുകോടി രൂപയാണ് അനുവദിച്ചിരുന്നത്. നിലവിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥലം നൽകണമെന്ന് ആഭ്യന്തര വകുപ്പ് ആവശ്യപ്പെെട്ടങ്കിലും പറ്റില്ലെന്ന നിലപാടിലാണ് നഗരസഭ. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഭയത്തോടെയാണ് ജീർണിച്ച ഓഫിസിൽ കഴിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story