Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ പൊലീസ്​...

മൂവാറ്റുപുഴ പൊലീസ്​ സ്​റ്റേഷൻ ഇനി കാമറക്കണ്ണിൽ

text_fields
bookmark_border
മൂവാറ്റുപുഴ: പൊലീസ് സ്റ്റേഷനിൽ നിരീക്ഷണ കാമറ കൺതുറന്നു. സ്റ്റേഷനും പരിസരവും റോഡും വ്യക്തമായി നിരീക്ഷിക്കാനും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനുമാണ് റെക്കോഡിങ് സൗകര്യത്തോടെ എട്ട് കാമറ സ്ഥാപിച്ചത്. കാമറയിലെ ദൃശ്യങ്ങൾ എസ്.െഎയുടെ മുറിയിലെത്തും. പ്രതികളെ ജാമ്യത്തിലെടുക്കാനെന്ന വ്യാജേന പൊലീസ് സ്റ്റേഷനിൽ കൂട്ടമായെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ അടുത്തകാലത്ത് വർധിച്ചുവരുന്നതാണ് കാമറ സ്ഥാപിക്കാൻ കാരണം. പ്രവർത്തനോദ്ഘാടനം മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോൻ നിർവഹിച്ചു. സി.ഐ ജയകുമാർ, എസ്.െഎ മനുരാജ്, ജനമൈത്രി എസ്.െഎ അബ്ദുറഹ്മൻ തുടങ്ങിയവർ സംബന്ധിച്ചു. പൊലീസ് സ്റ്റേഷൻ പരിധിയിലെ തിരക്കേറിയ സ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും സന്നദ്ധസംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും സ്ഥാപന ഉടമകളുടെയും സഹകരണത്തോടെ കാമറ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story