Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ഫോര്‍ട്ട്കൊച്ചി-^വൈപ്പിന്‍ ഫെറി നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം

text_fields
bookmark_border
ഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ ഫെറി നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം മട്ടാഞ്ചേരി: കൊച്ചി നഗരസഭ ഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ ഫെറി സർവിസിനായി നിർമിച്ച ഫോര്‍ട്ട് ക്വീൻ യാത്രബോട്ടി​െൻറ നടത്തിപ്പ് കരാര്‍ കിന്‍കോക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കിലും നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വകാര്യ കരാറുകാര്‍ സർവിസ് നടത്തിയിരുന്നപ്പോഴും നഗരസഭ നേരിട്ട് നടത്തുമ്പോഴും നിരക്ക് മൂന്ന് രൂപയാണെന്നിരിക്കെ കിന്‍കോക്ക് നടത്തിപ്പുചുമതല നല്‍കുമ്പോള്‍ രണ്ടുരൂപ വർധിപ്പിക്കാനുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. നടത്തിപ്പ് ഏറ്റെടുക്കണമെങ്കില്‍ നഷ്ടം വരുന്ന തുക നഗരസഭ നല്‍കണമെന്നാണത്രേ കിന്‍കോ ആവശ്യപ്പെട്ടത്. ഇതി‍​െൻറ പേരിലാണ് നഗരസഭ നിരക്ക് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. എന്നാല്‍, സ്വകാര്യ കരാറുകാരന്‍ നഗരസഭക്ക് പണം നല്‍കി നടത്തുന്ന സർവിസ് എങ്ങനെ നഷ്ടമാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. സർവിസ് നടത്തി ലഭിക്കുന്ന പണത്തിന് പുറെമ നഗരസഭ പണം നല്‍കണമെന്നത് ബാലിശമാണെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. ഇതി‍​െൻറ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കിന്‍കോയുടെ ആവശ്യത്തിന് പിന്നില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്നുമാണ് ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story