Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരുമല ഒാർമപ്പെരുന്നാൾ...

പരുമല ഒാർമപ്പെരുന്നാൾ കൊടിയേറ്റ്​ 26ന്​

text_fields
bookmark_border
മാന്നാർ: പരുമല തിരുമേനിയുടെ 115ാമത് ഓർമപ്പെരുന്നാളിന് തുടക്കംകുറിച്ചുള്ള കൊടിയേറ്റ് 26ന് നടക്കുമെന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. നവംബർ രണ്ടുവരെയാണ് പെരുന്നാൾ. പരിശുദ്ധ പ്രഖ്യാപനത്തി​െൻറ സപ്തതി ആഘോഷങ്ങളുടെ സമാപനം കൂടിയായ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. 26ന് വൈകീട്ട് മൂന്നിന് തീർഥാടന വാരാഘോഷ പൊതുസമ്മേളനം നടക്കും. 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രാർഥന നടക്കും. 27ന് രാവിലെ 10ന് പ്രാർഥന യോഗം. 28ന് ഉച്ചക്ക് രണ്ടിന് ആരോഗ്യ സെമിനാറും സൗജന്യ നേത്രപരിശോധന ക്യാമ്പും ആർ. രാജേഷ് എം.എൽ.എയും 29ന് രാവിലെ 10ന് അഖില മലങ്കര ബസ്ക്യാമ്മ അസോസിയേഷൻ മന്ത്രി മേഴ്സികുട്ടിയമ്മയും ഉച്ചക്ക് 2.30ന് യുവജന സംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 11ന് ആയുർവേദ മെഡിക്കൽ ക്യാമ്പും സെമിനാറും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, ഫാ. അലക്സാണ്ടർ എബ്രഹാം, സൈമൺ കൊമ്പശേരിൽ, എ. തോമസ് ഉമ്മൻ അരികുപുറം, എ.പി. മാത്യു, യോഹന്നാൻ ഈശോ എന്നിവരും പങ്കെടുത്തു. പരുമല പള്ളി തിരുനാൾ; നവംബർ രണ്ടിന് പ്രാദേശിക അവധി ആലപ്പുഴ: പരുമല പള്ളി തിരുനാൾ പ്രമാണിച്ച് ജില്ലയിലെ ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
Show Full Article
TAGS:LOCAL NEWS 
Next Story