Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാഴൂർ അമ്പലപ്പടിയിലെ...

പാഴൂർ അമ്പലപ്പടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം

text_fields
bookmark_border
പിറവം: നടക്കാവ് റോഡിൽ പാഴൂർ അമ്പലപ്പടിയിൽ വർഷങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി ചപ്പാത്തി​െൻറ നിർമാണം പൂർത്തീകരിച്ചു. ചെറിയ മഴയിൽപോലും ഈ ഭാഗത്തുണ്ടാകുന്ന വെള്ളക്കെട്ട് കാൽനടക്കാർക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വെള്ളം ഒഴുകിപ്പോയിരുന്ന ചാലുകൾ അടഞ്ഞതും റീടാറിങ്ങിൽ റോഡി​െൻറ ഘടനയിൽ മാറ്റം ഉണ്ടായതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. നഗരസഭ കൗൺസിലർ ബെന്നി വി. വർഗീസ് വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് 27-ാം ഡിവിഷനിലെ പൊതുമരാമത്ത് റോഡുകളുടെ വികസനത്തിനായി 18.70 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് അമ്പലപ്പടിയിലും മാമലക്കവലയിലും റോഡി​െൻറ വികസന പ്രവർത്തനങ്ങൾ നടന്നത്. പാഴൂർ ശിവക്ഷേത്രത്തിലെ വിശേഷദിവസങ്ങളിൽ ഈ ഭാഗത്തുണ്ടാകുന്ന ഗതാഗത തിരക്കിന് പരിഹാരം എന്ന നിലയിൽ 250 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതി കൂട്ടി കോൺക്രീറ്റിങ് പൂർത്തീകരിച്ചു. ഇതോടൊപ്പം കാലഹരണപ്പെട്ട കുടിവെള്ള പൈപ്പുകൾ മറ്റിസ്ഥാപിച്ചിരുന്നു. നാട്ടുകാർ, പൊതുമരാമത്ത്, ജല അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവരുടെ സഹകരണത്താലാണ് സമയബന്ധിതമായി പണികൾ പൂർത്തീകരിക്കാനായത്. ഏഴര മീറ്ററിൽ ഇരു വശങ്ങളിലേക്കും നീട്ടി ഒരടി കനത്തിൽ ഉന്നതനിലവാരത്തിൽ പൂർത്തീകരിച്ച ചപ്പാത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. ചപ്പാത്തിലൂടെയുള്ള ഒഴുക്ക് സ്വകാര്യ വ്യക്തി തടസ്സപ്പെടുത്താൻ ശ്രമിച്ചത് അധികൃതർ തടഞ്ഞിരുന്നു. വാർഡ് കൗൺസിലർ ബെന്നി വി. വർഗീസിനോടൊപ്പം അനൂപ് ജേക്കബ് എം.എൽ.എ, കൗൺസിലർമാരായ മെബിൻ ബേബി, അജേഷ് മനോഹർ, സോജൻ ജോർജ്, ഉണ്ണി വല്ലയിൽ എന്നിവർ നിർമാണ സ്ഥലങ്ങൾ സന്ദർശിച്ചു. ചപ്പാത്തിലൂടെയുള്ള വെള്ളത്തി​െൻറ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story