Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധനം റോഡിലേക്ക്​...

ഇന്ധനം റോഡിലേക്ക്​ ചോർന്നു; ബൈക്കുകൾ മറിഞ്ഞ്​ മൂന്നുപേർക്ക്​ പരിക്ക്​

text_fields
bookmark_border
മൂവാറ്റുപുഴ: വാഹനത്തിൽനിന്ന് ഇന്ധനം ചോർന്ന് റോഡിൽ വീണത് ബൈക്ക് യാത്രക്കാർക്ക് അടക്കം വിനയായി. ഇന്ധനത്തിൽ കയറിയ ബൈക്കുകൾ റോഡിൽ തെന്നിമറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ-പിറവം റോഡിൽ വികാസ് നഗർ വളവിൽ വ്യാഴാഴ്ച രാവിലെയാണ് വാഹനത്തിൽനിന്ന് ഇന്ധനം ചോർന്നത്. വളവ് ആയതിനാൽ യാത്രക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതോടെ ബൈക്കുകൾ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story