Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർഷം മുഴുവൻ...

വർഷം മുഴുവൻ കുടിവെള്ളത്തിനായി അലഞ്ഞ്​ മൈ​ക്രോ വേവ്​ റോഡ്​ നിവാസികൾ

text_fields
bookmark_border
മൂവാറ്റുപുഴ: മൈക്രോ വേവ് റോഡ് നിവാസികളുടെ കുടിവെള്ള ക്ഷാമത്തിന് വേനലെന്നൊ മഴക്കാലമെന്നോ വ്യത്യാസമില്ല. ഇവിടെ ഏതു വർഷക്കാലത്തും കുടിവെള്ളമില്ല. പായിപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിലെ മൈക്രോ വേവ് പ്രദേശത്തെ ജനങ്ങളാണ് വർഷം മുഴുവനും കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. കോടികൾ മുടക്കി നടപ്പാക്കിയ പായിപ്ര-മുളവൂർ-അശമന്നൂർ കുടിവെള്ള പദ്ധതി വരുമ്പോഴെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇവർ. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ മൈക്രോ മലയിലേക്ക് പൈപ്പ്ലൈൻ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് പതിറ്റാണ്ടായിട്ടും ഇങ്ങോട്ടു മാത്രം വെള്ളമെത്തിയില്ല. ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് കുടിവെള്ളത്തിന് കാത്തിരിക്കുകയാണ്. പ്രദേശത്ത് ചുരുക്കം ചിലർക്ക് കിണറുണ്ടെങ്കിലും ആവശ്യത്തിന് കുടിവെള്ളം ലഭിക്കില്ല. പ്രദേശത്തിന് സമീപത്തുകൂടി നിരവധി കുടിവെള്ളപദ്ധതികളുടെ പൈപ്പ് ലൈൻ കടന്നുപോയിട്ടുണ്ടങ്കിലും ഇങ്ങോട്ട് കുടിവെള്ളം എത്താറില്ല. പഞ്ചായത്തിലെ തൃക്കളത്തൂർ, മൂങ്ങാച്ചാൽ തുടങ്ങിയ ചെറുകിട കുടിവെള്ള പദ്ധതികളാണ് സമീപ പ്രദേശത്തുള്ളത്. വെള്ളത്തി​െൻറ മർദം കുറവായതാണ് മൈക്രോ മലയിലേക്ക് ശുദ്ധജലം എത്താതിരിക്കാൻ കാരണം. നേരേത്ത സമീപത്തെ പദ്ധതികളിൽനിന്ന് വെള്ളം എത്തിക്കാൻ നീക്കംനടത്തിെയങ്കിലും വിജയിച്ചില്ല. പായിപ്ര-മുളവൂർ-അശമന്നൂർ പദ്ധതിയുടെ പൈപ്പ് ലൈനിലൂടെ വെള്ളമെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി നാട്ടുകാർ ഓഫിസുകൾ കയറുന്നുണ്ടെങ്കിലും അധികൃതർ തയാറാകുന്നില്ല. പ്രശ്നം ഇനിയും പരിഹരിച്ചിെല്ലങ്കിൽ പഞ്ചായത്ത്, ജല അതോറിറ്റി ഓഫിസുകൾക്ക് മുന്നിൽ ഉപരോധം നടത്താൻ തയാറാവുകയാണ് നാട്ടുകാർ. പ്രശ്നം പരിഹരിക്കും വരെ വാഹനത്തിൽ കുടിവെള്ളം എത്തിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story