Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ആർ.എസ്​.ഐ...

എം.ആർ.എസ്​.ഐ പുരസ്​കാരം കുസാറ്റ് പ്രഫസർക്ക്

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫിസിക്സ് വകുപ്പ് അധ്യാപകൻ പ്രഫ. എം.ആർ. അനന്തരാമനെ മെറ്റീരിയൽ റിസർച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. മെറ്റീരിയൽ സയൻസ് രംഗത്ത് നൽകിയ സമഗ്ര സംഭാവനക്കാണ് പുരസ്കാരം ലഭിച്ചത്. മെറ്റീരിയൽ സയൻസ് രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പഠനശാഖയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മെറ്റീരിയൽ റിസർച് സൊസൈറ്റി ഓഫ് ഇന്ത്യ. 2018 ഫെബ്രുവരിയിൽ തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. നാനോ ടെക്നോളജി, മാഗ്നറ്റിക് നാനോസ്ട്രക്ചർ രംഗത്ത് നിർണായക കണ്ടുപിടിത്തങ്ങൾക്ക് നേതൃത്വം നൽകിയ പ്രഫ. എം.ആർ. അനന്തരാമൻ ഇതിനകം 25 പിഎച്ച്.ഡി ഗവേഷകരുടെ മാർഗദർശിയായും പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്തെ സംഭാവനകൾക്ക് രണ്ടുതവണ ഇന്ത്യൻ പേറ്റൻറും ലഭിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ മസിൽസിലും മാഗ്നറ്റിക് റഫ്രിജറേഷനിലുമാണ് നിലവിൽ ഗവേഷണം നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story