Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിലപാടിൽ ഉറച്ച്​...

നിലപാടിൽ ഉറച്ച്​ നഴ്​സിങ്​ സംഘടന; കടുത്ത നടപടിയിലേക്ക്​ മാനേജ്​മെൻറ്​

text_fields
bookmark_border
ചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സ് സമരം പുതിയ ദിശയിലേക്ക്. ഒരുവശത്ത് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് നഴ്സ് സംഘടന വ്യക്തമാക്കുേമ്പാൾ, സമരത്തി​െൻറ പേരിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആശുപത്രി അടച്ചുപൂട്ടുമെന്നാണ് മാനേജ്മ​െൻറി​െൻറ മുന്നറിയിപ്പ്. രണ്ട് മന്ത്രിമാരും എം.എൽ.എയും കലക്ടറും ഇടപെട്ടിട്ടും സമരം പരിഹരിക്കാനായിട്ടില്ല. പരിശീലനം പൂർത്തിയായ രണ്ട് നഴ്സുമാരെ സ്ഥാപനത്തിൽനിന്ന് ഒഴിവാക്കിയതാണെന്നും അവരെ തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്ന് മാനേജ്മ​െൻറും തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ സമര സംഘടനയും ഉറച്ചുനിൽക്കുകയാണ്. ആശുപത്രി വാഹനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ നേരിടാൻ പൊലീസ് ഉണ്ടായിട്ടും കഴിയുന്നില്ലെന്നാണ് മാനേജ്മ​െൻറി​െൻറ വാദം. വ്യാഴാഴ്ച കെ.വി.എം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമായി പോയ വാഹനം തടഞ്ഞിരുന്നു. എ.െഎ.വൈ.എഫി​െൻറ നേതൃത്വത്തിലായിരുന്നു ഇത്. ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ, ബോബി ശശിധരൻ, സി.ബി. മോഹൻദാസ്, വി. ഗിരീഷ്‌കുമാർ, കെ.സി. ശ്യം, എസ്. ഷിജി, അനൂപ്, സനൽരാജ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. ബുധനാഴ്ച കെ.വി.എം സ്ഥാപനത്തിെല ചിലരുടെ വീടുകളിലേക്കും സമരം നടത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ വരുംദിവസങ്ങളിൽ ശക്തമാകുമെന്ന സൂചനയെ തുടർന്നാണ് ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്യുന്ന രോഗികൾക്ക് പകരം പുതിയ അഡ്മിഷൻ വേണ്ടെന്നും സ്ഥാപനം പൂട്ടാനാണ് തീരുമാനമെന്നും മാനേജ്മ​െൻറ് അറിയിച്ചത്. രണ്ട് നഴ്സുമാരെ തിരിച്ചെടുത്ത് പ്രശ്നം അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് മന്ത്രിമാരായ തോമസ് െഎസക്കിനും പി. തിലോത്തമനും ഉള്ളത്. എന്നാൽ, അനുരഞ്ജനത്തി​െൻറ സമയം കഴിഞ്ഞെന്നും സമരം നിസ്സംഗതയോടെ കാണാൻ കഴിയില്ലെന്നുമാണ് മാനേജ്മ​െൻറ് പറയുന്നത്. അടച്ചുപൂട്ടൽ ഭീഷണി വിലപ്പോവില്ല -നഴ്സിങ് സംഘടന ചേർത്തല: രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സമരത്തെ നേരിടാൻ ആശുപത്രിതന്നെ പൂട്ടാൻ പോകുന്നു എന്ന കെ.വി.എം മാനേജ്മ​െൻറി​െൻറ പ്രചാരണം വെറും ഭീഷണി മാത്രമാണെന്ന് നഴ്സിങ് സംഘടന. നിയമാനുസൃതം പരിശീലനം പൂർത്തിയാക്കിയ രണ്ട് നഴ്സുമാരെ തിരിച്ചെടുക്കുക എന്നത് ന്യായമായ ആവശ്യമാണ്. രണ്ടായിരത്തോളം നഴ്സിങ് വിദ്യാർഥികളും ബിരുദ, ബിരുദാനന്തര നഴ്സിങ് കോഴ്സുകളും വിവിധ പാരാമെഡിക്കല്‍ കോഴ്സുകളും നടത്തുന്ന കെ.വി.എം ട്രസ്റ്റിന് ഇത് സാധ്യമല്ലെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. 300 കിടക്കകളുള്ള ആശുപത്രി പൂട്ടിയാൽ അനുബന്ധ നഴ്‌സിങ് കോളജി​െൻറ ലൈസന്‍സ് നഷ്ടമാകും. നിരവധി കോഴ്സുകളും ഇവിടെയുണ്ട്. ആയിരത്തിയഞ്ഞൂറോളം വിദ്യാര്‍ഥികൾ പഠിക്കുന്ന സ്ഥാപനത്തി​െൻറ ആശുപത്രി നിയമാനുസൃതം നിർത്തലാക്കാൻ കഴിയില്ല. ഇതൊക്കെ സമരത്തെ പൊളിക്കാനുള്ള തന്ത്രമാണെന്നും അസോസിയേഷന്‍ യൂനിറ്റ് പ്രസിഡൻറ് ജിജി ജേക്കബ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story