Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തക യാത്ര...

'പുസ്തക യാത്ര' പുളിങ്കുന്ന് പഞ്ചായത്തുതല ഉദ്ഘാടനം കണ്ണാടി ഗവ. യു.പി സ്കൂളിൽ നടത്തി

text_fields
bookmark_border
കുട്ടനാട്: വിദ്യാർഥികൾക്ക് കൂടുതൽ വായന അവസരം ലഭ്യമാക്കാൻ സർവശിക്ഷ അഭിയാൻ മങ്കൊമ്പ് ബി.ആർ.സി നടപ്പാക്കുന്ന 'പുസ്തക യാത്ര'യുടെ പുളിങ്കുന്ന് പഞ്ചായത്തുതല ഉദ്ഘാടനം കണ്ണാടി ഗവ. യു.പി സ്കൂളിൽ നടന്നു. പുസ്തകങ്ങൾ വിദ്യാലയങ്ങളിൽ ബി.ആർ.സിയിൽനിന്ന് നേരിട്ടെത്തിക്കും. വായനക്കുറിപ്പുകളും ചർച്ച കുറിപ്പുകളും ഭാഷാശേഷി വികസനവും ലക്ഷ്യമാക്കിയാണ് പുസ്തക യാത്ര സംഘടിപ്പിക്കുന്നത്. പ്രഥമാധ്യാപകൻ ടി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. സി.ആർ.സി കോഒാഡിനേറ്റർ വി.ഡി. സുചിത്രാദേവിയിൽനിന്ന് ഹെഡ്മാസ്റ്റർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബി.ആർ.സി പ്രതിനിധികളായ പി. സരിത, പി.ഒ. ലീനാമ്മ, അധ്യാപകരായ കെ.സി. സുമ, മിനിമോൾ ഫ്രാൻസിസ്, പി.പി. ബിജു, എ. സുനിൽ, പി.എസ്. ആശ, കെ.എസ്. ശരത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പിഴ പിൻവലിക്കണമെന്ന് കായംകുളം: ജി.എസ്.ടി സോഫ്റ്റ്വെയർ തകരാർ കാരണം റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യാൻ കഴിയാത്തവർക്ക് പിഴ ഇൗടാക്കാനുള്ള നടപടി പിൻവലിക്കണമെന്ന് ടാക്സ് കൺസൽട്ടൻറ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. ഷാനവാസ്, സെക്രട്ടറി ആർ. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു. ഇൗ ആവശ്യവുമായി ശനിയാഴ്ച ആലപ്പുഴയിൽ യോഗം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story