Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധനടാങ്കർ മറിഞ്ഞു;...

ഇന്ധനടാങ്കർ മറിഞ്ഞു; ക്ലീനർക്ക്​ പരിക്ക്​

text_fields
bookmark_border
അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് പുന്തല പുത്തൻനടയിൽ ഇന്ധനടാങ്കർ ലോറി മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. ഉത്തർപ്രദേശിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇന്ധനവുമായി പോയ ലോറിയാണ് ബുധനാഴ്ച അർധരാത്രി 12ഒാടെ തലകീഴായി മറിഞ്ഞത്. ലോറി ക്ലീനർ ഉത്തർപ്രദേശ് സ്വദേശി സന്തോഷ്കുമാർ സിങ്ങിന് (27) പരിക്കേറ്റു. ഡ്രൈവർ മനോജ് സിങ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. പെെട്ടന്ന് ബ്രേക്ക് ചെയ്തപ്പോൾ വാഹനം തെന്നിമറിയുകയായിരുന്നു. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. രാത്രിതന്നെ ഹരിപ്പാടുനിന്ന് ഫയർഫോഴ്സ് രണ്ട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പുലർച്ച മറ്റൊരു ക്രെയിൻകൂടി എത്തിച്ച് എേട്ടാടെ ലോറി ഉയർത്തി മാറ്റി. ഹരിപ്പാട്, ആലപ്പുഴ എന്നിവിടങ്ങളിൽനിന്ന് എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വനിത കർഷക ദിനാചരണം കായംകുളം: പഴങ്ങളും പച്ചക്കറികളും ചേരുവകളാക്കിയ പായസമേള ശ്രദ്ധേയമായി. ജില്ല കൃഷി വിജ്ഞാനകേന്ദ്രം സംഘടിപ്പിച്ച വനിത കർഷകദിന മത്സരത്തിലാണ് പയറുവർഗങ്ങളും ധാന്യങ്ങളും കിഴങ്ങുവർഗങ്ങളുമൊക്കെ ചേർത്തുള്ള പായസങ്ങൾ തയാറാക്കിയത്. 25 വയസ്സുകാരി മുതൽ 70കാരി മുത്തശ്ശിവരെ പങ്കാളികളായി. കാർഷിക പ്രശ്നോത്തരി, ഉൽപന്ന പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. എസ്. കലാവതി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രിയ കെ. നായർ, ഡോ. മാധുരി, സ്വപ്നദാസ്, സുജ ഇൗപ്പൻ, രമ ഉണ്ണികൃഷ്ണൻ, ലീല ഗോകുൽ, രാധാമണി രാജൻ, ഡോ. പി. മുരളീധരൻ, ജിസി ജോർജ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചു ആലപ്പുഴ: എസ്.ഐ.ഒ 35ാം സ്ഥാപകദിനം ആചരിച്ചു. ജില്ല കമ്മിറ്റി ആസ്ഥാനമായ മൈത്രിഭവനിൽ ഫാജിദ് ഇഖ്ബാൽ പതാക ഉയർത്തി. തുടർന്ന് ജില്ല സെക്രട്ടറി യാസിർ മുണ്ടക്കയം പ്രതിജ്ഞ പുതുക്കി. ജില്ല കാമ്പസ് സെക്രട്ടറി ഇജാസ് ഇഖ്ബാൽ, ജില്ല പി.ആർ സെക്രട്ടറി സഫറുല്ല, ജില്ല സമിതി അംഗങ്ങളായ അലി അൽത്താഫ്, നബ്ഹാൻ ബിലാൽ, ഹാഫിസ്, നബീൽ എന്നിവർ നേതൃത്വം നൽകി. ഏരിയകളിൽ പതാക ഉയർത്തലും വിവിധ പരിപാടികളും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story