Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എ.എ ആലപ്പുഴ ബ്രാഞ്ച് ...

ഐ.എ.എ ആലപ്പുഴ ബ്രാഞ്ച് ഉദ്ഘാടനം നാളെ

text_fields
bookmark_border
ആലപ്പുഴ: ഇന്ത്യൻ അക്കൗണ്ടിങ് അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് ഉദ്ഘാടനവും ദേശീയ സെമിനാറും ശനിയാഴ്ച ആലപ്പുഴ എസ്.ഡി കോളജ് ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സമ്മേളനത്തിൽ അസോസിയേഷൻ മുൻ പ്രസിഡൻറും കേരള സർവകലാശാല ഡീനുമായ ഡോ. കെ. ശശികുമാർ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 'ഇൻസ്റ്റിറ്റ്യൂട്ട്-ഇൻഡസ്ട്രി ഇൻറർഫേസ് ഫോർ എക്സലൻസ് ഇൻ ബിസിനസ് എജുക്കേഷൻ' വിഷയത്തിൽ സെമിനാർ ഐ.സി.എ.ഐ ആലപ്പുഴ ചാപ്റ്റർ ചെയർമാൻ സി.എ. വാസുദേവൻ പോറ്റി ഉദ്ഘാടനം ചെയ്യും. സെമിനാറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. ഫോൺ: 9846526622, 9497335335. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ, കോമേഴ്സ് വിഭാഗം പ്രഫസർ കെ.എസ്. വിനീത് ചന്ദ്ര എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഖുർആൻ സമ്മേളനം 22ന് ആലപ്പുഴ: ഐ.എസ്.എം വെളിച്ചം ഖുർആൻ പഠന പദ്ധതി ജില്ലതല മൂന്നും നാലും ഘട്ടങ്ങളിലെ അവാർഡ് സമർപ്പണവും ഖുർആൻ സമ്മേളനവും 22ന് ആലപ്പുഴ ലജനത്തുൽ മുഹമ്മദിയ്യ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് സംസ്ഥാന ട്രഷറർ ഫൈസൽ നന്മണ്ട സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി.എ. ഷമീർ ഫലാഹി അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന പഠനക്ലാസുകൾ എം. അഹമ്മദ്കുട്ടി മഅ്ദനി, അബ്ദുല്ല തിരൂർക്കാട്, എൻ.എം. അബ്ദുൽ ജലീൽ എന്നിവർ നയിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് പി.എ. ഷമീർ ഫലാഹി, മുഹമ്മദ് അസ്ലം, റിയാസ് കായംകുളം, എസ്.എം. ഷമീർ, മുബാറക് അഹമ്മദ്, സിജു ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story