Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽ ദിനത്തിലെ...

ഹർത്താൽ ദിനത്തിലെ മർദനം: മനുഷ്യാവകാശ കമീഷൻ പൊലീസിനോട്​ വിശദീകരണം തേടും

text_fields
bookmark_border
ആലപ്പുഴ: കുമാരപുരം സർവിസ് സഹകരണബാങ്ക് ഉദ്യോഗസ്ഥനെ ഹർത്താൽ ദിനത്തിൽ ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തിൽ സി.െഎയോട് സംസ്ഥാന മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടും. നവംബർ 13ന് ആലപ്പുഴ ഗവ. െഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിൽ ഹാജരായി വിശദീകരണം നൽകാൻ സി.ഐ ടി. മനോജിനോട് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു. അതോടൊപ്പം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശവും നൽകി. കാർത്തികപ്പള്ളി കുമാരപുരം താമല്ലാക്കൽ തെക്കുംമുറിയിൽ അശ്വതിയാണ് പരാതി സമർപ്പിച്ചത്. അശ്വതിയുടെ ഭർത്താവ് അരുണിനെയാണ് ഹർത്താൽ ദിനത്തിൽ കസ്റ്റഡിയിലെടുത്തത്. ഹരിപ്പാട് എസ്.ഐ രതീഷ് ഗോപിയും സി.ഐ ടി. മനോജും ചേർന്നാണ് അരുണിനെ ക്രൂരമായി മർദിച്ചതെന്നാണ് പരാതി. പൊലീസുകാരായ സുനിൽ, സജൻ, സുനിൽ, സാഗർ, അഞ്ജുനാഥ് എന്നിവരും മർദനത്തിന് നേതൃത്വം നൽകിയതായി പരാതിയിൽ പറയുന്നു. അവശനായ അരുണിനെ ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചിട്ടും പൊലീസുകാർ തയാറായില്ല. ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസിലും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുപ്രവർത്തകർ അരുണിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സമ്മർദത്തെത്തുടർന്ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് ജീപ്പിൽ കയറ്റിയ അരുണിനെ വീണ്ടും മർദിച്ചു. തുടർന്ന്, രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് അന്ന് രാത്രി ഹരിപ്പാട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പി.യു. റഷീദ് അനുസ്മരണ സമ്മേളനം മാവേലിക്കര: മാധ്യമ-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന പി.യു. റഷീദ് അനുസ്മരണ സമ്മേളനം ആര്‍. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനൂപ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഫോട്ടോ അനാച്ഛാദനം ചെയ്തു. ചുനക്കര ജനാർദനന്‍ നായർ, ഫ്രാന്‍സിസ് ടി. മാവേലിക്കര, 'മാധ്യമം' ബ്യൂേറാ ചീഫ് വി.ആർ. രാജമോഹൻ, കെ. ഗോപന്‍, ഷാജി എം. പണിക്കര്‍, എസ്. രാജേഷ്, ശിവരാമന്‍ ചെറിയനാട്, മാന്നാര്‍ അബ്ദുൽ ലത്തീഫ്, കല്ലുമല രാജന്‍, കെ.ആര്‍. മുരളീധരന്‍, ഹാമിദ് എസ്. വടുതല, തോമസ് എം. മാത്തുണ്ണി, കോശി അലക്‌സ്, യു.ആര്‍. മനു, എസ്. അഖിലേഷ്, പി.എം.എ. ലത്തീഫ്, ‍ലളിത രവീന്ദ്രനാഥ്, സനല്‍ രാഘവന്‍, സി.ആര്‍.എസ്. ഉണ്ണിത്താന്‍, കെ.ജി. മഹാദേവന്‍, ടി.എ.എസ്. മേനോന്‍, മാവേലിക്കര സുദര്‍ശനന്‍, നൗഷാദ് മാങ്കാംകുഴി എന്നിവര്‍ സംസാരിച്ചു. അവധി ദിവസങ്ങളിൽ അക്കൗണ്ടിൽ പണമടക്കാൻ സൗകര്യം ഒരുക്കണം -വ്യാപാരി വ്യവസായി ഏകോപനസമിതി ആലപ്പുഴ: ബാങ്ക് അവധി ദിവസങ്ങളിൽ അക്കൗണ്ടിൽ പണമടക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ്, വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു. ചെക്കുകൾ ക്ലിയറിങ്ങിനയച്ച് ആവശ്യത്തിന് ബാലൻസ് തുക ഇല്ലാതെവരുമ്പാൾ ഇരുഭാഗത്തുനിന്നും പിഴ ഈടാക്കുകയാണ്. ഈ പകൽക്കൊള്ള അവസാനിപ്പിച്ചിെല്ലങ്കിൽ ഉത്തരവാദപ്പെട്ട ബാങ്കുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story