Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.ജി പ്രവേശനത്തിന്​...

പി.ജി പ്രവേശനത്തിന്​ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: അപേക്ഷിക്കാനും തിരുത്താനും അവസരം

text_fields
bookmark_border
തിരുവനന്തപുരം: സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളജുകള്‍/സ​െൻററുകളിലെ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഒക്‌ടോബര്‍ 21-ന് വൈകീട്ട് അഞ്ചുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവരും എന്നാല്‍, ഇതുവരെ അഡ്മിഷന്‍ ലഭിക്കാത്തവരുമായ വിദ്യാർഥികള്‍ക്ക് ഓപ്ഷനുകള്‍ ഒഴികെ മറ്റ് തിരുത്തലുകള്‍ക്കും അവസരം പ്രയോജനപ്പെടുത്താം. ഇൗ സമയത്തിന് ശേഷമുള്ള തിരുത്തലുകൾ അനുവദിക്കില്ല. തിരുത്തലുകള്‍ വരുത്താൻ സര്‍വകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല. നിലവില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് തിരുത്തലിന് അവസരമില്ല. മാറ്റങ്ങള്‍ വരുത്തിയവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പുതിയ പ്രിൻറൗട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. സൂക്ഷ്മ പരിശോധന 2016 ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്റ്റര്‍ യൂനിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മ പരിശോധനക്ക് അപേക്ഷിച്ചവര്‍ ഒക്‌ടോബര്‍ 20 മുതല്‍ 27 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഹാള്‍ടിക്കറ്റുമായി പുനര്‍മൂല്യനിര്‍ണയ വിഭാഗത്തില്‍ എത്തിച്ചേരണം. (EJ I). ഏപ്രിലില്‍ നടത്തിയ ബി.ടെക് (2013 സ്‌കീം) എട്ടാം സെമസ്റ്റര്‍ പരീക്ഷയുടെ (ബയോടെക്‌നോളജി- ബയോകെമിക്കല്‍ ബ്രാഞ്ച് ഒഴികെയുള്ളവര്‍) സൂക്ഷ്മ പരിശോധനക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാർഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷന്‍ സെക്ഷനില്‍ ഒക്‌ടോബര്‍ 20 മുതല്‍ 27 വരെയുള്ള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകണം. വൈവ പരീക്ഷ ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ വൈവ ഒക്‌ടോബര്‍ 30, 31 തീയതികളില്‍ അതത് കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍(www.keralauniversity.ac.in). എം.ബി.എ (എസ്.ഡി.ഇ) ഇേൻറണല്‍ മാര്‍ക്ക് വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.ബി.എ (എസ്.ഡി.ഇ) നാലാം സെമസ്റ്റര്‍ ഇേൻറണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ ഏഴ് ദിവസത്തിനകം കോഒാഡിനേറ്ററെ അറിയിക്കണം. ഫോൺ: 9995232929. മാര്‍ക്ക്‌ലിസ്റ്റുകള്‍ വിദൂരവിദ്യാഭ്യാസ കേന്ദ്രം 2016 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ സപ്ലിമ​െൻററി പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. ഒക്‌ടോബര്‍ 20 മുതല്‍ ഹാള്‍ടിക്കറ്റും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കോപ്പിയും സഹിതം വന്ന് വാങ്ങണം. സൂക്ഷ്മപരിശോധനക്കുള്ള അവസാന തീയതി ഒക്‌ടോബര്‍ 31.
Show Full Article
TAGS:LOCAL NEWS 
Next Story