Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടകംപള്ളിയുടെ​ ചൈന...

കടകംപള്ളിയുടെ​ ചൈന സന്ദർശനം: അനുമതി നിഷേധിച്ചത്​ ദേശീയ താൽപര്യത്തിന്​ വിരുദ്ധമായതിനാലെന്ന്​ കേന്ദ്രം

text_fields
bookmark_border
കൊച്ചി: ചൈനയിൽ യു.എൻ വിനോദസഞ്ചാര സമ്മേളനത്തിൽ പെങ്കടുക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് പരിപാടി ദേശീയ താൽപര്യത്തിന് വിരുദ്ധമായതിനാലാണെന്ന് കേന്ദ്രം. ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവിന് നൽകിയ വിവരാവകാശ മറുപടിയിലാണ് വിദേശമന്ത്രാലയത്തി​െൻറ വിശദീകരണം. സെപ്റ്റംബർ 11 മുതൽ 16 വരെ ചൈനയിലെ ചെങ്ദുവിൽ നടന്ന സമ്മേളനത്തിൽ പെങ്കടുക്കാനാണ് മന്ത്രി കടകംപള്ളിക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്. ആഗസ്റ്റ് 23ന് മന്ത്രാലയത്തിന് ലഭിച്ച അപേക്ഷ കാരണം വ്യക്തമാക്കാതെയാണ് തള്ളിയതെന്ന് മന്ത്രി പറഞ്ഞതോടെ വിഷയം ചൂടേറിയ രാഷ്ട്രീയ ചർച്ചയായി. കേന്ദ്ര നടപടിയിൽ പ്രതിഷേധം അറിയിച്ചും തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ചൈന പ്രോേട്ടാേകാൾ മര്യാദകൾ പാലിക്കാത്തതുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വിശദീകരിച്ചിരുന്നു. സന്ദർശനത്തിന് അനുമതി നിഷേധിക്കാനുള്ള കാരണങ്ങളും ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടാണ് അഡ്വ. ബിനു അപേക്ഷ നൽകിയത്. കാബിനറ്റ് സെക്രേട്ടറിയറ്റ് സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്കനുസൃതമായാണ് സംസ്ഥാന മന്ത്രിമാരുടെ വിദേശപര്യടന അപേക്ഷകളിൽ തീരുമാനമെടുക്കുന്നതെന്ന് മറുപടിയിൽ പറയുന്നു. ചൈനയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിൽനിന്നുള്ള മന്ത്രിതല പങ്കാളിത്തം ദേശീയ താൽപര്യമുള്ള വിഷയമായി തോന്നാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും വിശദീകരിച്ചിട്ടുണ്ട്. തത്തുല്യപദവിയിലുള്ള വ്യക്തിയുമായി കൂടിക്കാഴ്ചക്ക് അവസരമുണ്ടെങ്കിലേ മന്ത്രി പോകേണ്ടതുള്ളൂ എന്നും ചൈനയിലെ ഏതെങ്കിലും ജൂനിയർ ഉദ്യോഗസ്ഥനുമായി ചർച്ച നടത്താനാെണങ്കിൽ മന്ത്രിയുടെ ആവശ്യമില്ലെന്നും പറഞ്ഞ മന്ത്രി വി.കെ. സിങ് ചൈന ഇൗ മാനദണ്ഡം പാലിച്ചിട്ടില്ലെന്നും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സമ്മേളനത്തിലേക്ക് നേരിട്ട് ക്ഷണം ലഭിച്ച ഏക ഇന്ത്യൻ സംസ്ഥാനമായിരുന്നു കേരളം.
Show Full Article
TAGS:LOCAL NEWS 
Next Story